ഈയുഗം ന്യൂസ്
July 02, 2025 Wednesday 12:06:01pm
ദോഹ: കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ഖത്തർ സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ പിവി മുഹമ്മദ് മൗലവിക്ക് യാത്രയപ്പും കേരള ബിസിനസ് ഫോറം പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട ഷഹീൻ മുഹമ്മദ് ഷാഫിക്ക് സ്വീകരണവും നൽകി.
പിവി മുഹമ്മദ് മൗലവിക്കുള്ള ഉപഹാരം ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം ,ഷഹീൻ മുഹമ്മദ് ഷാഫിക്കുള്ള ഉപഹാരം ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തലയും കൈമാറി .
പിന്നീട് നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ കമ്മിറ്റിയിൽ ഒഴിവു വന്ന ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മൻസൂർ കെസി ചെമ്മനാടിനെ തെരെഞ്ഞെടുത്തു .
അബ്ദുൽ റഷീദ് മൗലവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ലുക്മാനുൽ ഹകീമിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു .വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ എസ് എ എം ബഷീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സീനിയർ നേതാക്കളായ എംവി ബഷീർ , എം ടി പി മുഹമ്മദ് കുഞ്ഞി , ഉപദേശക സമിതി അംഗന്ഗങ്ങളായ സാദിഖ് പാക്യാര , കാദർ ഉദുമ , ജില്ലാ നേതാക്കളായ സിദീഖ് മണിയൻപാറ ,നാസ്സർ കൈതക്കാട് ,അലി ചേരൂർ, മുഹമ്മദ് ബായാർ ,ഷാനിഫ് പൈക്ക ,മണ്ഡലം നേതാക്കളായ നാസ്സർ ഗ്രീൻ ലാൻഡ് , ഷഫീഖ് ചെങ്കള , മാക് അടൂർ , സലാമ് ഹബീബി , അബി മർശാദ് , എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ ജ: സെകട്ടറി സെമീർ ഉടുമ്പുന്തല സ്വാഗതവും , ജില്ലാ വൈസ് പ്രസിഡന്റ് സഗീർ ഇരിയ നന്ദിയും പറഞ്ഞു