ഈയുഗം ന്യൂസ്
June 30, 2025 Monday 04:13:58pm
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ഖത്തർ തൊഴിൽ നിയമവും സ്‌പോൺസർഷിപ്പ് നിബന്ധനകളും" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ലാസാ ഇവൻ്റ്സ് ഹാളിൽ നടന്ന സെമിനാറിൽ ഖത്തറിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ജാഫർഖാൻ ക്ലാസ്സെടുത്തു. ക്ലാസ്സിന് ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ഖത്തർ സമന്വയ സ്ഥാപക അംഗം ശ്രീ. അരുൺ കെ. സരസ് അഡ്വ ജാഫർഖാന് സമന്വയയുടെ ഉപഹാരം നൽകി ആദരിച്ചു. ഖത്തർ സമന്വയ പ്രസിഡണ്ട് സുരേഷ് ബാബു കൊയപ്പ കളരിക്കൽ മോഡറേറ്റർ ആയിരുന്നു.
ഇതേ ചടങ്ങിൽ വെച്ച് ഖത്തർ സമന്വയ അംഗം ബിനു പ്രഭാകരനെ അഡ്വ: ജാഫർ ഖാൻ മെമൻ്റോയും അരുൺ കെ. സരസ് സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൊഴിലാളികൾക്ക് ജോലി ഭാരം കുറക്കുന്നതിലൂടെ സമയനഷ്ടം കുറക്കുന്ന രീതിയിൽ തൻ്റെ ആശയ പ്രകാരം പുതിയ 5 യന്ത്രങ്ങൾ നിർമ്മിച്ച് നൽകിയ മികച്ച കഴിവിൻ്റെ അംഗീകാരമായിട്ടാണ് ആദരം നൽകിയത്.
സെക്രട്ടറി രഞ്ജിത്ത് ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങ് ഉണ്ണി കൊണ്ടോട്ടി, അനുരാജ്, ഷൈൻ കുമാർ, ഗോപാലകൃഷ്ണൻ, വിദ്യ അരുൺ സരസ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ശ്രീകുമാർ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.