ഈയുഗം ന്യൂസ്
June 30, 2025 Monday 04:03:34pm
ദോഹ: ക്യാമ്പസ് ലീഗ് ഖത്തർ കായിക മൽസരങ്ങളുടെ ഭാഗമായി മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ ഓർഫനേജ് കോളേജ് അലുംമ്നി ഖത്തർ ചാപ്റ്റർ ബാഡ്മിൻറ്റൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.
സിംഗിൾ ഗ്രൂപ്പ് ഇനങ്ങളിലായി നിരവധി താരങ്ങൾ പങ്കെടുത്തു.
വാശിയേറിയ കലാശമൽസരത്തിൽ സുഹൈബ് ആദിൽ ജോടികൾ
ചാമ്പ്യൻമാരായി. സാദിഖ് അദ്നാൻ ജോടികൾ റണ്ണേഴ്സ് അപ്പായി.
അലുംമ്നി ഖത്തർ ചാപ്റ്റർ പ്രസിഡൻ്റ് ഇല്യാസ് കെൻസ അദ്ധ്യക്ഷത വഹിച്ചു
വിന്നേഴ്സിനുള്ള ട്രോഫി ഇന്ത്യൻ സ്പോർട്ട്സ് ക്ലബ് ജനറൽ സെക്രട്ടറി ഹംസ യൂസുഫും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി മാമോക് ക്യാമ്പസ് ലീഗ് ചെയർമാനും ബ്രില്യൻ്റ് ഗ്രൂപ്പ് എംഡിയുമായ എ.എം അഷ്റഫും നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു.