ഈയുഗം ന്യൂസ്
June  27, 2025   Friday   02:13:08pm

news



whatsapp

ദോഹ: ഇൻകാസ് ഖത്തർ - കെഎംസിസി ഖത്തർ മലപ്പുറം ജില്ല കമ്മിറ്റികൾ സംയുക്തമായി നിലമ്പുർ ഉപതെരെഞ്ഞെടുപ്പ് യുഡിഎഫ് വിജയഘോഷം സംഘടിപ്പിച്ചു.

ഖത്തറിലെ തുമാമ കെഎംസിസി ഹാളിൽ വെച്ച് ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം വലിയ ജന പങ്കാളിത്തടെ മധുരം പങ്കിട്ട് ആഘോഷിച്ചു.

കെഎംസിസി ഖത്തർ പ്രസിഡന്റ്‌ ഡോ. അബ്ദുൽ സമദ്, ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ്‌ താജു എംസി എന്നിവർ പ്രവർത്തകരേ അഭിസംബോധന ചെയ്തു സംസാരിച്ചു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും ചിട്ടയായ ഒരുമിച്ചുള്ള പ്രവർത്തനമാണ്‌ യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ചത് എന്ന് ഡോ.അബ്ദുൽ സമദ് വിശധികരിച്ചു.

നിലമ്പൂർ തെരഞ്ഞെടുപ്പ് വിജയം നടക്കാൻ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് കരുത്തു പകരുമെന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്ന്റെ വിജയം ആവർത്തിക്കാൻ പ്രവാസികളും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ്‌ താജു എംസി പ്രവർത്തകരെ ഓർമ്മപ്പെടുത്തി.

സവാദ് വെളിയംകോട്, റിയാസ് വാഴക്കാട്‌ , ആഷിഖ് തിരൂർ , അക്ബർ വെങ്ങാശ്ശേരി , സിദ്ദിഖ് ചെറുവല്ലൂർ ,റഫീഖ് പള്ളിയാലിൽ എന്നിവർ വിജയഘോഷത്തിന് നേതൃത്വം നൽകി.

ഇൻകാസ് -കെഎംസിസി സീനിയർ നേതാക്കളായ വർക്കി ബോബൻ, എബ്രഹാം ജോസഫ്, പ്രദീപ് പിള്ള, അലി മൊറയൂർ, ബഷീർ തുവരിക്കൽ എന്നിവരും ജില്ലാ ഭാരവാഹികളും ആഘോഷത്തിൽ പങ്കെടുത്തു .

Comments


Page 1 of 0