ഈയുഗം ന്യൂസ്
June 17, 2025 Tuesday 01:59:53pm
ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ സ്പന്ദനം ഖത്തർ ഇശൽ ബീറ്റ്സ് സംഘടിപ്പിച്ചു.
സ്കിൽസ് ഡെവലപ്മെൻറ് സെന്ററിൽ വെച്ച് നടന്ന പരിപാടി ഐ . സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു സ്പന്ദനം ഖത്തർ പ്രസിഡണ്ട് ബദറുദ്ദീൻ സി എം അധ്യക്ഷത വഹിച്ചു.
ഖത്തറിലെ കടപ്പുറം പഞ്ചായത്ത് സ്വദേശികളായ ബിസിനസ്സ് രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും കലാ-കായിക രംഗത്തും കഴിവ് തെളിയിച്ചവരെ ആദരിച്ചു.
പ്രോഗ്രാം ചെയർമാൻ സലീം നെടുംപറമ്പിൽ സ്വാഗതവും സ്പന്ദനം സെക്രട്ടറി ബി കെ മുഹസിൻ തങ്ങൾ നന്ദിയും പറഞ്ഞു.
അക്ബർ ചാവക്കാട്, അജ്മൽ, സവാദ്, ഹിബ ഷംന, റിയാസ്, സാബിത്, ദിവ്യ തുടങ്ങിയവർ പങ്കെടുത്ത നിസരി ഖത്തർ ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി. ഷഫീഖ് XDC ടീമും Dazzling stars ടീമും ഡാൻസ് അവതരിപ്പിച്ചു. അക്ബർ ചാവക്കാടിന്റെ Ak Saxvoc പെർഫോമൻസ് അരങ്ങേറി. ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ നേതൃത്വത്തിൽ ഒപ്പനയും അവതരിപ്പിച്ചു.
പ്രോഗ്രാം കൺവീനർ ഷഹീം റമളാൻ, ട്രഷറർ രഞ്ജിത്ത് MS, അഫ്സർ പാനൂസ്, അബ്ദുൽ ജബ്ബാർ CS, അക്ബർ പഠിക്കപറമ്പിൽ, ഷാജഹാൻ TS, ഷിഹാബ് പുത്തൻപുരയിൽ, സക്കീർ AK, അക്ബർ ചാവക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.