ഈയുഗം ന്യൂസ്
June  04, 2025   Wednesday   09:17:09pm

news



whatsapp

ദോഹ: മാഹിക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ അതിന്റെ മുപ്പത്തിമൂന്നാം വാർഷികത്തോട് അനുബന്ധിച്ചു മയ്യഴി മജ്ലിസ് 2025 എന്ന പരിപാടി അതിവിപുലമായി ആഘോഷിച്ചു.

ആർട്ടിയം ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പ്രാസംഗികനും, എഴുത്തുകാരനും, മോട്ടിവേറ്ററുമായ പി എം എ ഗഫൂർ മുഖ്യാതിഥി ആയിരുന്നു.

നാട്ടുകാർക്ക് വേണ്ടി നാട്ടിൽ ഒരു സെന്റർ തുടങ്ങുക എന്ന സ്വപനം കുറെ കാലമായി കൊണ്ട് നടക്കുന്ന ഇവിടുത്തെ പ്രവർത്തകർക്ക് എല്ലാ വിധ സഹകരണങ്ങളും തന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് ഗഫൂർ വാഗ്ദാനം ചെയ്തു.

മാഹി തലശ്ശേരി പ്രദേശങ്ങളിലെ 350 ൽ അധികം പേർ പങ്കെടുത്ത പരിപാടി മാസ്റ്റർ യാസർ ഷെഫീക്കിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. പ്രസിഡന്റ് റിസ്‌വാൻ ചാലക്കര അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനറും, വൈസ് പ്രസിഡണ്ടുമായ ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു.

സിക്രട്ടറി മിന്ഹാജ് സക്കരിയ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. നാട്ടിൽ പെരിങ്ങാടിയിൽ ഉയർന്നു വരാൻ പോകുന്ന തെറാപ്പി സെന്ററിനെ കുറിച്ച് സുഹൈൽ മനോളി വിശദീകരിച്ചു. ഗഫൂർ സാഹിബിനു പ്രസിഡണ്ട് റിസ്‌വാൻ ചാലക്കര മൊമെന്റോ നൽകി ആദരിച്ചു,

ശേഷം കഴിഞ്ഞ മുപ്പത്തി മൂന്ന് വർഷങ്ങളിൽ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന് കമ്മിറ്റിയെ നയിച്ച ഖത്തറിൽ ഇപ്പോൾ ഉള്ള പ്രസിഡണ്ടുമാരായ മുബാറക്ക് അബ്ദുൽ അഹദ്, ആഷിക്ക് മാഹി, അർഷാദ് ഹുസ്സൈൻ, റിജാൽ കിടാരൻ, സുഹൈൽ മനോളി, ഫൈസൽ ചാലക്കര തുടങ്ങിയവർക്ക് ഗഫൂർ സാഹിബ് മൊമെന്റോ നൽകി ആദരിച്ചു. ഷാജഹാൻ നേതൃത്വം നൽകി.

സ്ത്രീകൾക്കായി മയിലാഞ്ചി മത്സരവും, സ്‌നാക്‌സ് മത്സരവും നടന്നു. മയിലാഞ്ചി മത്സരത്തിൽ മാജിദ മഹമൂദ് ഒന്നാം സമ്മാനവും ജസ്മിന റെനീസ് രണ്ടാം സമ്മാനാവും ഫാത്തിമ ഷെറിൻ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

സ്നാക്സ് മത്സരത്തിൽ റിസ്‌വാന റാഫാത്ത് ഒന്നാം സമ്മാനവും റഹീന ഷബീർ രണ്ടാം സമ്മാനവും ഫാത്തിമ സഹല മൂന്നാം സമ്മാനവും കരസ്ഥമാക്കി.

നസീഹ മജീദ്, ഷഹാന ഇല്യാസ് തുടങ്ങിയവർ വിധികർത്താക്കൾ ആയിരുന്നു.

ഒപ്പനയും, കൈമുട്ടി പാട്ടുകളും പരിപാടിക്ക് മിഴിവേകി, എക്സിക്യു്റ്റീവ് അംഗങ്ങൾ സമ്മാന വിതരണം നടത്തി. ട്രഷറർ ഫാരിസ് മൊയ്‌ദു നന്ദി പറഞ്ഞു.

പിറ്റേന്ന് കുട്ടികൾക്ക് മാത്രമായി നടത്തിയ പരിപാടിയിൽ അറുപതോളം കുട്ടികൾ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങൾക്കും കുടുംബങ്ങൾക്കും മാത്രമായി മറ്റൊരു പരിപാടിയും നടന്നു, റിജാൽ കിടാരൻ സാബിർ കിടാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Comments


Page 1 of 0