ഈയുഗം ന്യൂസ്
June 04, 2025 Wednesday 09:09:33pm
ദോഹ: ഖത്തറിലെ ബലിപെരുന്നാൾ ആഘോഷമാക്കാൻ കേരളത്തിലെ പ്രമുഖ ഗായകന്മാരെ അണിനിരത്തി ദോഹ സ്റ്റേജും മൂൺ ഇവന്റസും ഒരുക്കുന്ന സംഗീത നിശ ''ഇശൽ മുഹല്ലത്ത് '' ജൂൺ 8 ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ചലചിത്ര പിന്നണി ഗായകരായ മാർക്കോസ്, രഹന ,കണ്ണൂർ സീനത്ത്, യുവ ഹൃദയങ്ങളെ കീഴടക്കിയ ഹനാൻ ഷാ, ലിറാർ അമിനി, രഞ്ജു ചാലക്കുടി, സമദ്, ശ്രുതി ലക്ഷ്മി, ഡയാന ഹമീദ്, ഷഫീഖ്, സൗമ്യ, ഇഷാൻ, മൻസൂർ ഇബ്രാഹിം, നസീർ മിന്നൽ തുടങ്ങി നിരവധി ഗായകർ ദോഹയിൽ എത്തുന്നു.
Q- Ticket വഴി QR40 മുതൽ QR 500 വരെ ടിക്കറ്റുകൾ ലഭ്യമാണ് എന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ അന്വേഷണങ്ങൾക്കു വിളിക്കേണ്ട നമ്പർ: 5531 7921.
VIP QR_500; FAMILY QR_450 (4 Admit); GOLD QR_200; SILVER QR_75; BRONZE QR_40