ഈയുഗം ന്യൂസ്
June 01, 2025 Sunday 10:15:49pm
ദോഹ: മെയ് ഇരുപത്തിനാലിന് ദോഹയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് നടന്ന ടോസ്റ്റ്മാസ്റ്റേർസ് ഇന്റർനാഷ്നൽ അന്താരാഷ്ട്ര മലയാളം പ്രസംഗമൽസരത്തിൽ ശ്രീ മുഹമ്മദ് റാഫി കുറുപ്പത്തയിൽ ഒന്നാം സ്ഥാനവും ശ്രീ രഗേഷ് രണ്ടാം സ്ഥാനവും ശ്രീമതി ഗായത്രി വിജേഷ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ടോസ്സറ്റ്മാസ്റ്റേർസ് ഇന്റർനാഷനൽ മുൻ അന്താരാഷ്ട്ര അധ്യക്ഷനായിരുന്ന മുഹമ്മദ് മുറാദ് ട്രോഫികൾ കൈമാറി.
ദോഹയിലെ ടോസ്റ്റ്മാസ്റ്റർ നേതാക്കളായ ഫിലിപ്പ് ചെറിയാൻ, സെബിന,അലർമേൽ മങ്കൈ മൻസൂർ മൊയ്തീൻ,ഷെർവിൻ ഒലിംഗോ മുഹമ്മദ് അജ്മൽ തുടങ്ങിയവർ പങ്കെടുത്തു.