ഈയുഗം ന്യൂസ്
May  26, 2025   Monday   11:12:03am

news



whatsapp

ദോഹ: തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്‌മയായ ക്യൂ ടീം , ഇമാറ ഹെൽത് കെയറുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

ഇരുന്നൂറ്റമ്പതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽ ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രയോജനപ്രദമായ വിവിധ പരിശോധനകൾക്കു പുറമെ, ആരോഗ്യ അവബോധ ക്ളാസുകളും നടത്തി.

കൺവീനർ ഫസൽ നേതൃത്വം നൽകിയ പ്രോഗ്രാം ICBF വൈസ് പ്രസിഡന്റ് ശ്രീ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ICC ഉപദേശക സമിതി അംഗവും ഇമാറ ഹെൽത്ത് കെയർ ഡയറക്റ്ററുമായ ശ്രീ.അഷറഫ് ചിറക്കൽ മുഖ്യാതിഥി ആയിരിന്നു.

ക്യൂ ടീം പ്രസിഡന്റ് ശ്രീ.നൗഫൽ എം പി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സാബിക് അബ്ദുള്ള, അമീൻ അന്നാര എന്നിവർ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ചർച്ച ചെയ്ത ആരോഗ്യ ബോധവല്കരണ സെഷന് ഡോക്ടർ ഫാത്തിമ സഹ്‌റ നേതൃത്വം നൽകി.

ക്യൂ ടീം ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ, മുനീർ വാൽക്കണ്ടി, ഇസ്മായിൽ കുറുമ്പടി, സാലിക് അടിപ്പാട്ട്, ഫസീല സാലിക്, സജിൻ, സമീർ അരീക്കാട്, ശുഐബ് കുറുമ്പടി, ഉമർ കുട്ടി, വിപിൻ, മുനീബ , മുബഷിറ , റാഹില , ശുഐബ്, അൻവർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Comments


Page 1 of 0