ഈയുഗം ന്യൂസ്
May 26, 2025 Monday 11:07:25am
ദോഹ: മുസ്ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിയും മുൻ പഞ്ചായത്ത് മെമ്പറുമായ ഇ കെ മുഹമ്മദ് കുഞ്ഞി സാഹിബിന് ഖത്തർ കെഎംസിസി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. യോഗത്തിൽ വേൾഡ് കെഎംസിസി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത എസ് എ എം ബഷീർസാഹിബിനേ ആദരിച്ചു.
കെഎംസിസി പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് നിസാമുദ്ദീൻ ചേറൂലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ് എ എം ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ഖത്തർ കെ എം സി സി അഡ്‌വൈസറി ബോർഡ് മെമ്പർ സാദിഖ് പാക്യാര, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഷമീർ ഉടുമ്പുദ്ദല, ട്രഷറർ സിദ്ദീഖ് മണിയംപാറ, വൈസ് പ്രസിഡന്റ നാസർ കൈതക്കാട്, സെക്രട്ടറി കെബി മുഹമ്മദ് ബായാർ, മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്ലട്ടി, ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാൻഡ്, ട്രഷറർ ഫൈസൽ പോസട്ട്, സെക്രട്ടറി ശുകൂർ മണിയാംപാറ, റഹീം ഗ്രീൻലാൻഡ്, അബ്ദുറഹ്മാൻ പെരിമുഗർ എന്നിവർ പ്രസംഗിച്ചു.
സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ച ഇ കെ മുഹമ്മദ് കുഞ്ഞി സാഹിബ് നാട്ടിലെ പഞ്ചായത്ത് ഇലക്ഷൻ സംബന്ധിച്ചുള്ള UDF ന്റെ ഒരുക്കത്തെ സംബന്ധിച്ച് വിശദീകരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി സഹിൻഷാ സ്വാഗതവും ട്രഷറർ ബാദുഷ നന്ദിയും പറഞ്ഞു.