ഈയുഗം ന്യൂസ്
May 22, 2025 Thursday 08:07:05pm
ദോഹ: സൗദി അറേബ്യയിലൂടെ കടന്ന്‌പോകാതെ അബുദാബിയെ ദോഹയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന റോഡ് പദ്ധതിക്കുള്ള പ്രവർത്തനം യുഎഇ ആരംഭിച്ചതായി പ്രമുഖ ബിസിനസ് വെബ്സൈറ്റ് ആയ മിഡിൽ ഈസ്റ്റ് ഡൈജസ്റ് റിപ്പോർട്ട് ചെയ്തു.
വെസ്റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന പ്രോജക്റ്റിൽ 40 കിലോമീറ്റർ നീളമുള്ള ഓരോ ദിശയിലും രണ്ട് പാതകളോടെ ഒരു കോസ്‌വേയുടെ നിർമ്മാണവും ഉൾപ്പെടും.
അബുദാബിയിലെ റാസ് ഗുമൈസിനടുത്ത് നിന്ന് ആരംഭിച്ച് മകാസിബ് ദ്വീപിലെ ഒരു ഫെറി ടെർമിനൽ വരെ നീളുന്ന ഈ പദ്ധതി യുഎഇയിൽ നിന്ന് ഖത്തറിലേക്ക് നേരിട്ട് കണക്ഷൻ നൽകും.
മിഡിൽ ഈസ്റ്റ് ഡൈജസ്റ്റ് റിപ്പോർട്ട് പ്രകാരം നിരവധി പ്രാദേശിക, അന്തർദേശീയ നിർമാണ കമ്പനികൾ ഏപ്രിൽ 4 ന് അവരുടെ ഏർലി കോൺട്രാക്ടർ ഇൻവോൽവ്മെന്റ് (ECI) പ്രസ്താവനകൾ സമർപ്പിച്ചു.
കരാറുകാർ ഡിസൈൻ നിർദ്ദേശത്തോടൊപ്പം പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനുള്ള വിഷാദശാംശങ്ങളും അവതരിപ്പിക്കണം.
യുഎഇയിലെ എത്തിഹാദ് റെയിലാണ് പദ്ധതി കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
"കടലിലൂടെയുള്ള നിർമ്മാണം കാരണം, ഇത്തിഹാദ് റെയിൽ നിരവധി മോഡലുകൾ, ഡിസൈൻ നിർദ്ദേശങ്ങൾ, പദ്ധതിക്കായുള്ള ബജറ്റ് എസ്റ്റിമേറ്റുകൾ എന്നിവ സ്വീകരിക്കുന്നതിന് ഇസിഐ മോഡൽ തിരഞ്ഞെടുത്തു," പദ്ധതിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഖത്തറിനും യുഎഇക്കും ഇടയിലുള്ള നിലവിലെ ഗതാഗതം സൗദി അറേബ്യയുടെ 125 കിലോമീറ്റർ പ്രദേശത്തുകൂടി കടന്നുപോകണം.
2005-ൽ, യുഎഇയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന കോസ്‌വേയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി അബുദാബിയും ദോഹയും ഒരു സംയുക്ത കമ്പനി സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.
അന്ന്, അബുദാബിയിലെ സിലയ്ക്ക് സമീപം ആരംഭിച്ച് ദോഹയുടെ തെക്ക് ഭാഗത്തേക്ക് കോസ്‌വേ നിര്മിക്കാനായിരുന്നു പദ്ധതി.
എന്നാൽ സൗദി അറേബ്യയുടെ ജലാതിർത്തിയിലൂടെ കടന്നുപോകേണ്ടതുള്ള റൂട്ടിലെ സങ്കീർണതകൾ കാരണം പദ്ധതി ഒടുവിൽ സ്തംഭിച്ചു.
എന്നാൽ ഇരു രാജ്യങ്ങൾക്കും പുതിയ പ്രതീക്ഷ നൽകുന്നതാണ് പുതിയ പദ്ധതി. യാത്രാസമയം കുറക്കുക മാത്രമല്ല സൗദി വിസ ലഭിക്കേണ്ട ആവശ്യകതയും ഇതോടെ ഇല്ലാതാകുതീം.