ഈയുഗം ന്യൂസ്
May  20, 2025   Tuesday   09:02:32pm

news



whatsapp

ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിംഗ് മെയ് 29ന്, ഐ.സി.സി അശോകാ ഹാളിൽ സംഘടിപ്പിക്കുന്ന *"യൂത്ത് ബീറ്റ്സ് 2025"* ൻ്റെ മുന്നോടിയായി വിപുലമായ യൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.

സൽവ റോഡിലെ സാത്തർ റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച കൺവെൻഷനിൽ വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം യൂത്ത് വിംഗ് ഭാരവാഹികൾ പങ്കെടുത്തു. ഇൻകാസ് ഖത്തർ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡൻ്റുമാരായ സി.താജുദ്ദീൻ, വി.എസ്. അബ്ദുൾ റഹ്മാൻ, ഉപദേശക സമിതി അംഗവും യൂത്ത് വിംഗ് ഇൻചാർജ്ജുമായ കെ.വി. ബോബൻ തുടങ്ങിയവർ സംബന്ധിച്ചു.

"യൂത്ത് ബീറ്റ്‌സ് 2025" ൻ്റെ വിജയത്തിനായി വിവിധ സബ്കമ്മിറ്റികൾക്ക് രൂപം നല്കി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിഹാബ് നരണിപ്പുഴ നേതൃത്വം നല്കി.

ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി, ഖത്തർ അമീറിൽ നിന്നും ഗോൾഡ് മെഡൽ നേടിയ ഇൻകാസ് യൂത്ത് വിംഗ് കാസർഗോഡ് ജില്ലാ അംഗം ശ്രീ. ജയകാന്തിനെ ചടങ്ങിൽ ആദരിച്ചു. യൂത്ത് വിംഗ് ജനറൽ സെക്രട്ടറി റിഷാദ് മൊയ്‌ദീൻ സ്വാഗതവും, ട്രഷറർ ചെറിൽ ഫിലിപ്പ് നന്ദിയും പറഞ്ഞു.

Comments


Page 1 of 0