ഈയുഗം ന്യൂസ്
May 05, 2025 Monday 12:02:50am
ദോഹ: ജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുറമണ്ണൂറിലെ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "മജ്ലിസിയ ഖത്തർ" ഗെറ്റ് ടുഗദർ-2025 എന്നപേരിൽ അബൂഹമൂറിലെ അൽ-ജസീറ അക്കാദമിയിൽ ഒത്തുകൂടി.
1995 മുതൽ 2024 വരെ മജ്‌ലിസ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഒത്തുകൂടിയ പരിപാടിയിൽ മുട്ടിപ്പാട്ട്, കോൽക്കളി, കുട്ടികളുടെ ഡാൻസ്, പാട്ട് തുടങ്ങിയ കലാപരിപാടികളും, വടംവലി, ഷൂട്ടൗട്ട് തുടങ്ങി മുതിർന്നവരും കുട്ടികളുമുമെല്ലാം പങ്കെടുത്ത വൈവിദ്ധ്യമായ കായിക പരിപാടികളുമായി ആവേശകരമായ അനുഭവമായി മാറി.
ഔദ്യോഗിക പരിപാടിയിൽ ആദ്യബാച്ച് അംഗമായ ശിഹാബ് തിരുനാവായ ഉദ്ഘാടനവും സുബ്ഹാൻ മൂസ വളാഞ്ചേരി അധ്യക്ഷതയും, സിദ്ദീഖ് പറമ്പൻ സ്വാഗതവും പറഞ്ഞു.
ഷംനാദ് കൂരി, ഷനൂബ് കൊടക്കാടൻ, അഹമ്മദ് സജിൻ വി.പി, സുഹൈൽ ചേരട, ഇസ്മയിൽ, ഷാഫി, ഷിയാസ്, ഫസീല എന്നിവർ ആശംസകളും ഹുസ്ന നന്ദിയും പറഞ്ഞു.