ഈയുഗം ന്യൂസ്
April  27, 2025   Sunday   05:54:50pm

news



whatsapp

ദോഹ:ഖത്തറിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചവരോ വിസ കാലാവധി കഴിഞ്ഞും തങ്ങിയവരോ ആയ വ്യക്തികൾക്ക് രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയം നൽകിയ ഗ്രേസ് പീരിയഡ് (സമയപരിധി) അവസാനിക്കാൻ ഇനി പന്ത്രണ്ട് ദിവസങ്ങൾ മാത്രം ബാക്കി.

2025 ഫെബ്രുവരി 9 ന് ആരംഭിച്ച ഗ്രേസ് പിരീഡ് മൂന്ന് മാസം തുടരും എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

നിയമലംഘകർ രാജ്യം വിടാനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ട് എത്തുകയോ അല്ലെങ്കിൽ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.

നിയമലംഘകർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ രാജ്യം വിടാനുള്ള അവസരമാണ് ഗ്രേസ് പിരീഡ് നൽകുന്നത്.

Comments


  

Page 1 of 1