ഈയുഗം ന്യൂസ്
April 15, 2025 Tuesday 12:24:52pm
ദോഹ: ഖത്തറിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിതമായി വീശിയ പൊടിക്കാറ്റ് മൂലം റോഡുകളിൽ കാഴ്ച പരിധി പല സ്ഥലങ്ങളിലും ഏതാനും മീറ്ററുകൾ മാത്രമായിരുന്നു.
വടക്കുപടിഞ്ഞാറൻ കാറ്റാണ് പൊടിക്കാറ്റിന് കാരണമെന്നും ഏതാനും ദിവസങ്ങൾ കൂടി ഇത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൂടാതെ, തിരമാലകളുടെ ഉയരം 3 മുതൽ 8 അടി വരെയാകാമെന്നും ചിലപ്പോൾ 12 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇപ്പോഴത്തെ അസാധാരണമായ കാലാവസ്ഥയിൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും തൊഴിൽ മന്ത്രാലയം ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഓർമ്മിപ്പിച്ചു.
ഖത്തറിൽ മാത്രമല്ല, യൂ.എ.ഇ, കുവൈത് തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശുന്നതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.