ഈയുഗം ന്യൂസ്
April  14, 2025   Monday   12:14:06am

news

നിരവധി പേർക്ക് ലഭിച്ച വ്യാജ ട്രാഫിക് ഫ സന്ദേശം.



whatsapp

ദോഹ: ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ഖത്തറിൽ പുതിയ തട്ടിപ്പ് ഇറങ്ങിയതായും ഇതിനെതിരെ കരുതിയിരിക്കണമെനും ഖത്തർ ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.

ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെന്നും ഫൈൻ അടക്കണമെന്നുമാണ് നിരവധി പേർക്ക് ഫോണിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദേശം. ഒറിജിനൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന പോലെയാണ് സന്ദേശം എന്ന് മാത്രമല്ല ഫൈൻ അടക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ശരിയായ ആഭ്യന്തര മന്ത്രാലയതിന്റെ പേയ്മെന്റ് രീതിയാണ് തട്ടിപ്പുകാർ നൽകിയിട്ടുള്ളത്.

നിരവധി പേർ വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതാണ് പുതിയ തട്ടിപ്പ്. കാരണം ട്രാഫിക് നിയമലംഘനങ്ങൾ എസ് എം എസ്‌ മെസ്സേജുകളിലൂടെയാണ് വാഹന ഉടമകൾ അറിയുന്നത്. "ഇത്തരം സന്ദേശങ്ങൾ അവഗണിക്കാനും, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും, മെട്രാഷ് ആപ്പ് അല്ലെങ്കിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പോലുള്ള ഔദ്യോഗിക ഉറവിടങ്ങൾ വഴി നിയമലംഘനങ്ങൾ പരിശോധിക്കാനും ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിക്കുന്നു," ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി.

വെബ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് അവയുടെ ആധികാരികത ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങൾ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നതിനോ അപകടകരമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനോ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0