ഈയുഗം ന്യൂസ്
April 08, 2025 Tuesday 08:38:39pm
ദോഹ: ഈദുൽ ഫിത്ർ ദിനങ്ങളിൽ കുട്ടികൾക്ക് ഈദ് സമ്മാനങ്ങൾ നൽകാൻ ഖത്തർ പൗരന്മാർ എ.ടി.എം മെഷീനുകളിൽ നിന്ന് പിൻവലിച്ചത് 182 മില്യൺ റിയാൽ.
ഖത്തർ സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്തുവിട്ടത്.
ഈദ് അൽ ഫിത്തറിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് നിരവധി സ്ഥലങ്ങളിൽ ഈദിയ എടിഎമ്മുകൾ എന്നറിയപ്പെടുന്ന പ്രത്യേക എടിഎമ്മുകൾ സ്ഥാപിച്ചിരുന്നു.
QR5, QR10, QR50, QR100 മൂല്യമുള്ള കറൻസി നോട്ടുകൾ പിൻവലിക്കുക എന്നതായിരുന്നു ഈദിയ എടിഎമ്മുകളുടെ ഉദ്ദേശ്യം.
ഖത്തറി പാരമ്പര്യത്തിന്റെ ഭാഗമായി മുതിർന്നവർ കുട്ടികൾക്ക് ഈദ് സമ്മാനമായി നൽകാൻ ഈ കറൻസികൾ ഉപയോഗിക്കുന്നു.
പത്ത് വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ച ഈദിയ എടിഎം മെഷീനുകളിൽ നിന്ന് പിൻവലിച്ച കറൺസികളുടെ മൂല്യം 182 മില്യൺ റിയാൽ കവിഞ്ഞതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു.
ഈദ് അൽ ഫിത്തറിനായി പ്രത്യേകമായി സ്ഥാപിച്ച പത്ത് ഈദിയ എടിഎം മെഷീനുകളും ക്ലോസ് ചെയ്തതായും സെൻട്രൽ ബാങ്ക് അറിയിച്ചു.