ഈയുഗം ന്യൂസ്
April  06, 2025   Sunday   05:03:50pm

news



whatsapp

ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ക്യു മലയാളം “പാട്ടും കൂട്ടും” സംഘടിപ്പിച്ചു.

പ്രിയപ്പെട്ട പാട്ടുകാരുടെ ഹൃദയസ്പർശിയായ ഗാനങ്ങൾ, കുട്ടികളുടെ മനോഹരമായ നൃത്തങ്ങൾ, ആർട്ട് & മ്യൂസിക് , മെന്റലിസം ,കോമഡി സ്കിറ്റ്, മുട്ടിപ്പാട്ട് എന്നിവ കൊണ്ട് സ്‌കിൽസ് ഡിവലപ്മെന്റ് സെന്ററിൽ വെച്ച് നടന്ന "പാട്ടും കൂട്ടും” ഹൃദ്യമായ പരിപാടിയായി മാറിയെന്ന് സംഘാടകർ അറിയിച്ചു

നവാസ് മുക്രിയകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി മൻസൂർ മൊയ്‌ദീൻ സ്വാഗതം പറഞ്ഞു. കൺവീനർ ഷറഫുദ്ദീൻ ജോർണിയൽ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. സഹകൺവീനർമാർ ആയ റാഫി, സിറാജ് കുഞ്ഞിബാവ എന്നിവർ സംസാരിച്ചു. .

ദോഹയിൽ സന്ദർശനത്തിനെത്തിയ ക്യു മലയാളികളുടെ കുടുംബാംഗങ്ങൾക്ക് ചടങ്ങിൽ വെച്ച് സ്നേഹാദരങ്ങൾ നൽകി.

അൽത്താഫ് അവതരിപ്പിച്ച മെന്റലിസം ആശ്ചര്യവും അത്ഭുതവും നിറച്ച് കാണികളെ ആകർഷിച്ചു. സംഗീതത്തിനനുസരിച്ച് റോഷ്‌നി കൃഷ്ണന്റെ തത്സമയ ചിത്രം വരയും ശ്രദ്ധേയമായി . മുട്ടിപ്പാട്ടിന്റെ അകമ്പടിയോടെ പ്രോഗ്രാം അവസാനിച്ചു.

പ്രധാന സ്പോൺസർമാർമാരായ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ, മുഹമ്മദ് ബിൻ അബ്ദുല്ല റിയൽ എസ്റ്റേറ്റ് & ബ്രോക്കറേജ്, ഗ്രാൻഡ് മാൾ, ഷായ് എക്സ്പ്രസ്, ലീഡ്സ് ലേണിംഗ് സെന്റർ എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.

നവാസ് മുക്രിയകത്ത്, ബെനസീർ നജീർ, സിറാജ് കുഞ്ഞിബാവ, മുബാറക് മൊയ്‌ദുട്ടി , മൻസൂർ മൊയ്തീൻ, മുഹമ്മദ്‌ റാഫി, ദിലീഷ്, നൗഫിറ ഹുസൈൻ, നസീഹ മജീദ് , മജീദ് നാദാപുരം സിദ്ദീഖ് കടവനാട് , രാജേഷ് രചന , രുഷാര റിജാസ് , രാഖി ദിലീഷ് , ഫസി നവാസ് ,അബ്ബാസ് അമ്പാടി, അജാസ്, ഷിഹാസ്, ഇക്ബാൽ, ഇബ്രാഹിം,തനൂജ ഹസീബ് ,അനില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റഊഫ് കൊണ്ടോട്ടി, ഷെരീഫ ടീച്ചർ, ശ്രീകല പ്രകാശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Comments


Page 1 of 0