ഈയുഗം ന്യൂസ്
April  03, 2025   Thursday   06:50:03pm

news



whatsapp

ദോഹ: വടകരയിലെ പ്രമുഖ കുടുംബമായ കക്കുന്നത്ത് ഫാമിലി ഖത്തറിൽ മെഗാ കുടുംബ സംഗമം നടത്തി.

"സമർ അൽ ഈദ് " എന്ന പേരിൽ നടന്ന പരിപാടി ഖത്തറിലെ ഏറ്റവും വലിയ കുടുംബ സംഗമമായി മാറി.

ഇരുനൂറിൽപ്പരം കക്കുന്നത്ത് ഫാമിലി അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ കുടുംബത്തിൽ സ്നേഹം നിലനിന്നാൽ എല്ലാ വിപത്തുകളിൽ നിന്നും രക്ഷപ്പെടാനും സന്തോഷവും സമാധാനവും നിലനിർത്താനുമാകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുസമദ് പറഞ്ഞു,

കെ.പി ഹാരിസിൻ്റെ അദ്ധ്യക്ഷതയിൽ ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡന്റ് എസ് എ.എം ബഷീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു,

ഇസ്ലാമിക പണ്ഡിതനും ഖത്തർ ഔഖാഫ് ദഅവ വിങ്ങിൻ്റെ ഇന്ത്യൻ പ്രതിനിധിയുമായ അബദുനാസർ നദവി കുടുംബ ബോധവൽക്കരണ ക്ലാസ് നടത്തി,

വിവ ഖത്തർ പ്രസി: എം.ശുക്കൂർ, എം.വി. സിറാജ്, മുക്കോലക്കൽ ഹംസ ഹാജി, അബ്ദുള്ള പൂമക്കോത്ത് , അശ്രഫ്.കെ.പി, ഷാഹിദ്.കെ.കെ ദുബൈ, ശബാബ്.കെപി. ദുബൈ, എന്നിവർ സംസാരിച്ചു,

കുട്ടികളുടെ ഡാൻസും, പാട്ടും ഗൈമും ക്യുസ് മത്സരവും ,നറുക്കെടുപ്പും ഈദ് മീറ്റിന് പൊലിമ കൂട്ടി, കെ.പി.സുബൈർ സ്വാഗതവും, കെ.പി.സമദ് നന്ദിയും പറഞ്ഞു.

രണ്ടു സെഷനുകളിലായി നടന്ന സംഗമത്തിൻ്റെ വനിതാ സെഷനിൽ റാബിയ. കെ.കെ യുടെ അധ്യക്ഷതയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകയും വുമൺസ് ഇന്ത്യ ഖത്തർ വൈസ് പ്രെസിഡന്റുമായ ത്വയ്യിബ അർഷാദ് മുഖ്യ പ്രഭാഷണം നടത്തി,

കെ.പി.സുബൈർ കുടുംബ ചരിത്രം വായിച്ചു, ഫാത്തിമ.കെപി, സുഹറ. കെ.കെ, ഷംന ഹാഷ്മി, ലുബൈബ ഇസ്മായിൽ, ജാബിർ.കെ.പി, എന്നിവർ സംസാരിച്ചു, ഫാഹിദ് കെ.പി സ്വാഗതവും , സമീർ.കെ.പി നന്ദിയും പറഞ്ഞു,

Comments


Page 1 of 0