ഈയുഗം ന്യൂസ്
April  01, 2025   Tuesday   09:39:03pm

news



whatsapp

ദോഹ: ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു.

കാസർഗോഡ് ജില്ലയിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വേദി ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഉദാഹരണമായി എന്ന് സംഘാടകർ അറിയിച്ചു. പ്രാദേശികതയുടെ അതിരുകൾ മറികടന്ന് പ്രവാസികളിലെ ഭിന്നതകളെ അകറ്റി, ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമായി ഈദ് മുലാഖാത്ത് മാറി. കുടുംബങ്ങളോടൊപ്പം നിരവധി പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു.

വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്. എം. എ. ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷനായിരുന്നു. Dr സമദ്, എം. പി. ഷാഫി ഹാജി, ആദം കുഞ്ഞി തളങ്കര, കെ എസ് അബ്ദുള്ള, സമീർ, സിദ്ദിഖ് മാണിയംപറ, അലി ചെരൂർ, ഷാനിഫ് പൈക, സകീർ എരിയാൽ, അബ്ദുൽ റഹിമാൻ എരിയാൽ, മൻസൂർ തൃകരിപ്പൂർ, റസാഖ്, ഹാരിസ് എരിയാൽ, അൻവർ, അൻവർ തൃകരിപ്പൂർ തുടങ്ങിയ ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

ഈദിന്റെ സന്ദേശം പങ്കുവച്ച് നിരവധി നേതാക്കൾ സംസാരിച്ചു.

പ്രവാസികളുടെ സാംസ്കാരിക-സാമൂഹിക നിലനില്പ് ഉറപ്പാക്കുന്നതിലും പരസ്പര സഹകരണവും ഐക്യവും ശക്തിപ്പെടുത്തുന്നതിലും ഇത്തരം സംഗമങ്ങൾ നിർണായകമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

പ്രവാസി സമൂഹത്തിനിടയിൽ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഈദ് മുലാഖാത്ത്, കർമജീവിതത്തിൽ അലഞ്ഞുതിരിയുന്ന പ്രവാസികൾക്ക് ഒത്തുചേരാനുള്ള ഒരു വേദിയായി മാറിയെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ അവസാനം ആഘോഷങ്ങളുടെ ഭാഗമായി ഈദ് സദ്യയും ഒരുക്കിയിരുന്നു.

Comments


Page 1 of 0