ഈയുഗം ന്യൂസ്
March  31, 2025   Monday   01:53:13am

news



whatsapp

ദോഹ: മുസാവ ഇന്നൊവേറ്റീവ് വിമൻസ് ഡൊമെയ്ൻ ഇഫ്താർ സംഘടിപ്പിച്ചു, ഏഷ്യൻ ടൗണിലെ ഷീ കിച്ചൺ റെസ്റ്റോറന്റിൽ വെച്ച് നടന്ന ഇഫ്‌താർ വിരുന്നിൽ 100-ലധികം വനിതാ നേതാക്കളും കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.

ചെയർപേഴ്‌സൺ നൂർജഹാൻ ഫൈസൽ നടത്തിയ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ പുണ്യമാസത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ത്വയ്യിബ അർഷദ് (വിമൺ ഇന്ത്യ ഖത്തർ) റമദാൻ സന്ദേശം നൽകി.

സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതിനെക്കുറിച്ചുള്ള വനിതാ ദിന സന്ദേശം ആബിദ സുബൈർ (ഐസിസി വനിതാ ഫോറം) നൽകി.

നസീം മെഡിക്കൽ സെന്ററിലെ ഡോ. നൂറുലിസ ആരോഗ്യ പ്രഭാഷണം നടത്തി. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന മിഥ്യാധാരണകൾ അവർ പൊളിച്ചെഴുതി. സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക്‌ മറുപടി നൽകിയ ആരോഗ്യ സംഭാഷണം പരിപാടി കൂടുതൽ ആസ്വാദ്യകരമാക്കി.

റേഡിയോ മലയാളം 98.6 എഫ്എമ്മിലെ ഖുർആൻ ക്വിസിന്റെ അവതാരകയായ ഫാത്തിമത്ത് ജസീല നടത്തിയ തത്സമയ ക്വിസ് സദസ്സിനെ സജീവമാക്കി.

തുടർന്ന് മുസാവയുടെ റമദാൻ ഇ-മാഗസിൻ കവർ പേജായ 'റേഡിയൻസ് - റമദാൻ റിഫ്ലക്ഷൻസ്, ഹെർ ഇൻസൈറ്റ്സ്' പ്രകാശനം നടന്നു.

സ്ത്രീകളിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വൈസ് ചെയർപേഴ്‌സൺ ലത നായർ സംസാരിച്ചു. 2025 ലെ റമദാൻ ക്വിസിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

രജിസ്ട്രേഷനിൽ വഹിദ നസീറും ഭക്ഷണ ക്രമീകരണങ്ങൾ രശ്മി സന്തോഷും നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ അപർണ റനീഷിന്റെ നന്ദി പ്രകാശനത്തോടെയാണ് പരിപാടി അവസാനിച്ചത്.

news

Comments


Page 1 of 0