ഈയുഗം ന്യൂസ്
March  21, 2025   Friday   03:20:59pm

news



whatsapp

ദോഹ: മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽനിന്നുള്ള ഖത്തറിലെ പ്രവാസികൂട്ടായ്മയായ ക്യൂ ടീം കുട്ടികൾക്ക് വേണ്ടി "ഖരൻ ഗാവോ" ആഘോഷം സംഘടിപ്പിച്ചു.

കുട്ടികളും കുടുംങ്ങളുമടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഖത്തറിന്റെ പൈതൃകവും പാരമ്പരാഗതവുമായ ആചാരങ്ങളെ പരിചയപ്പെടുത്തി. പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

കൂടാതെ, ക്യൂ ടീം ആർട്സ് വിംഗ് കൺവീനർ സമീർ അരീക്കാട് ഗാനരചനയും സുനിൽ തീരുർ സംഗീതസംവിധാനവും നജ്മുദ്ധീൻ താനൂർ ആലാപനവും നിർവഹിക്കുന്ന അവ്വർ മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ദോഹയിലെ മുതിർന്ന കലാ-സാഹിത്യകാരനും നാടകനടനുയ മുത്തു ICRC, ക്യൂ ടീം പ്രസിഡന്റ് നൗഫൽ എംപിക്ക്. നൽകി നിർവഹിച്ചു.

പ്രസ്തുത ആൽബത്തിന് മുഹ്സിൻ തളിക്കുളം സംവിധാനവും സാബിർ സലാം എഡിറ്റിങ്ങും ഫക്രുദീൻ അരീക്കാട് ഡിസൈനിങ്ങും നിർവഹിച്ചു.

പരിപാടിക്ക് സാബിക്, സാലിക്, സമീർ അരീക്കാട്, ഇസ്മായിൽ ആർട്ടിസ്റ്റ്.അക്ബർ വെളിയങ്കോട്,അഫ്സൽ, വഹീദ്, ഫസീല, മുബാഷിറ, മുനീബ, റാഹില. എന്നിവർ നേതൃത്വം നൽകി.

news

Comments


Page 1 of 0