ഈയുഗം ന്യൂസ്
March 18, 2025 Tuesday 04:16:55pm
ദോഹ: ദോഹയിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്‌മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ - ഖത്തർ (മെജസ്റ്റിക്-മലപ്പുറം) ന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു.
ദോഹയിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്‌നേഹ സംഗമ വേദി കൂടിയായി മാറിയ ഇഫ്താറിൽ ആയിരത്തോളം പേർ പങ്കെടുത്തു.
ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാൻ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ഉപദേശക സമിതി ചെയർമാൻ പി എൻ ബാബുരാജൻ, ഐ എസ് സി ഉപദേശക സമിതി ചെയർമാൻ Dr.അബ്ദുസമദ് , മജെസ്റ്റിക് ചെയർമാൻ അഷറഫ് ചെറക്കൽ, വൈസ് ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ഇന്ത്യൻ എംബസി അപെക്സ് ബോഡി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്ത ഇഫ്‌താറിൽ മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻ വീട്ടിൽ സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഹുസ്സൈൻ കടന്നമണ്ണ റമദാൻ സന്ദേശം നൽകി .