ഈയുഗം ന്യൂസ്
March 17, 2025 Monday 12:04:11am
ദോഹ: മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. മെസ്കഫെ റസ്റ്റാറൻ്റിൽ വച്ചു നടന്ന സംഗമത്തിൽ വിവിധ ബാച്ചുകളിലെ അലുംമ്നി അംഗങ്ങൾ പങ്കെടുത്തു.
പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾക്ക് ആശ്വാസമേകുവാനും മാനസികോല്ലാസത്തിന്നും ഇത്തരം സാമൂഹ്യ സംഗമങ്ങൾ സഹായകരമാകുമെന്ന് പ്രസിഡൻ്റ് ഇല്യാസ് കെൻസ അഭിപ്രായപ്പെട്ടു.
സൂപ്പർ സീനിയേഴ്സ് മുതൽ പുതുതായി ഖത്തറിലെത്തിയവർ അടക്കമുള്ളവരുടെ സംഗമം ഏവർക്കും വേറിട്ടൊരനുഭവമായി മാറി.
ചടങ്ങിൽ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന മുഹമ്മദ് ബഷീറിന് യാത്രയയപ്പ് നൽകി.
ജനറൽ സെക്രട്ടറി ഇർഷാദ് ചേന്ദമംഗല്ലൂർ സ്വാഗതം പറഞ്ഞു പ്രസിഡൻ്റ് ഇല്യാസ് കെൻസ അദ്ധ്യക്ഷനായിരുന്നു ആനന്ദ്, മെഹഫിൽ, അബ്ബാസ് മുക്കം, ഷംസു കൊടുവള്ളി, നാസിഫ് മൊയ്തു , അമീൻ കൊടിയത്തൂർ, ഫാരിസ് ലൂപ് മീഡിയ തുടങ്ങിയവർ നേതൃത്വം നൽകി.