ഈയുഗം ന്യൂസ്
March 16, 2025 Sunday 03:11:56pm
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കാൻസർ കെയർ ആൻഡ് റിസർച്ച് (NCCCR) ഗൾഫിലെ കാൻസർ ചികിത്സയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിയതായും മേഖലയിൽ നിന്ന് നൂറുകണക്കിന് കാൻസർ രോഗികൾ ചെകിത്സക്കായി ഇവിടെ എത്തുന്നതായും സെന്റർ അറിയിച്ചു.
"2024-ൽ, ഗൾഫ് മേഖലയിൽ നിന്നുള്ള 508 രോഗികളെ ഞങ്ങൾ ചികിത്സിച്ചു," .സി.സി.ആറിന്റെ മെഡിക്കൽ ഡയറക്ടറും സിഇഒയും എച്ച്എംസിയിലെ കോർപ്പറേറ്റ് കാൻസർ സർവീസസ് ചെയർമാനുമായ ഡോ. മുഹമ്മദ് സലേം അൽ-ഹസ്സൻ പറഞ്ഞു.
"മികച്ച ഗുണനിലവാരമുള്ള പരിചരണത്തിനും നൂതനമായ ചികിത്സകൾക്കും NCCCR മേഖലയിലുടനീളം അംഗീകരിക്കപ്പെട്ടിരിക്കുന്നു. നൂതന ചികിത്സാരീതികളും അത്യാധുനിക സൗകര്യങ്ങളും ലഭിക്കാൻ മാത്രമല്ല, ഞങ്ങളുടെ സമഗ്രവും രോഗീ കേന്ദ്രീകൃതവുമായ ചികിത്സക്ക് വേണ്ടിയും രോഗികൾ എത്തുന്നു," അദ്ദേഹം പറഞ്ഞു.
കാൻസർ പരിചരണത്തിൽ എച്ച്എംസി ഒരു മുൻനിര സ്ഥാപനമാണെന്നും മേഖലയിൽ മറ്റെവിടെയും ലഭ്യമല്ലാത്ത ചില ചികിത്സാ ഓപ്ഷനുകൾ ഇവിടെ നൽകുന്നുണ്ടെന്നും ഡോ. മുഹമ്മദ് സലേം അൽ-ഹസ്സൻ പറഞ്ഞു.