ഈയുഗം ന്യൂസ്
March  02, 2025   Sunday   12:37:33am

news



whatsapp

ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ദോഹയിലെ പ്രമുഖ കലാ കായിക സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ക്യൂ മലയാളം സംഘടിപ്പിച്ച സ്പോർട്സ് ഡേ 2025 മനോഹരമായി പര്യവസാനിച്ചു.

നാല് പ്രധാന ടീമുകളിലായി 150 ൽ പരം കായിക താരങ്ങൾ മാറ്റുരച്ച പോരാട്ടങ്ങളിൽ "കില്ലേഴ്സ് ക്ലബ് "ടീം ഓവറോൾ ചാംപ്യൻഷിപ് നേടി.

റണ്ണറപ്പ് ആയി "സ്പാർട്ടൻസും" പുറകിലായി ഫയർ "ഫാൽക്കൻസും ഫയർ ഡിമോൻസും" ഉശിരൻ പോരാട്ടങ്ങൾ കാഴ്ചവെച്ചു. വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ ചെയർമാൻ ഈ. പി അബ്ദുറഹിമാൻ പങ്കെടുത്തു.

കൺവീനർ ദിലീഷ്, സഹകൺവീനർമാരായ മൻസൂർ, അജാസ്, ഷിഹാസ്, ടീമിന്റെ മാനേജേഴ്സ് സിത്താര, ഷിഹാസ്, ഷാൻറിയാസ്, ബെന നജീർ എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് നവാസ് മുക്രിയകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് മുർഷിദ് സ്വാഗതം പറഞ്ഞു. കൺവീനർ ദിലീഷ് നന്ദി രേഖപ്പെടുത്തി.

ക്യാപ്റ്റൻസ്, ഹഗ്ഗ് മെഡിക്കൽ സർവീസസ്, വെനു സ്പോൺസർ NVBS, നസീം ഹെൽത് കെയർ, ഗ്ലോബൽ ഓട്ടോപാർട്സ്, ബുസാർട്ടോ ട്രേഡിങ്ങ്, KIG ഇന്റർനാഷണൽ & അബ്‌ജർ, സ്വാദ് റെസ്റ്റോറന്റ്, സ്നാക്ക്സ് സ്പോൺസർ ചെയ്ത റിജാസ്, രുഷാര, പോസ്റ്ററുകൾ ഡിസൈൻ ചെയ്ത മജീദ് നാദാപുരം. സ്പോർട്സ് ഉപകരണങ്ങൾ നൽകിയ ഹക്കീം, ഫോട്ടോഗ്രാഫേഴ്സ് അബ്ബാസ് അമ്പാടി, ആബിദ്, ഇബ്രാഹിം ഒരുമനയൂർ എന്നിവർക്ക് സംഘാടകർ നന്ദി രേഖപ്പെടുത്തി.

ഹഗ്ഗ്‌ മെഡിക്കൽസ് കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു.

news

Comments


Page 1 of 0