// // // */
ഈയുഗം ന്യൂസ്
January 18, 2025 Saturday 12:34:30am
ദോഹ: വട്ടേക്കാട്ടുകാരായ ഖത്തർ പ്രവാസികൾക്കിടയിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ രീതിയിൽ കൂട്ടായ്മ പ്രവർത്തിപ്പിക്കുന്നതിന്റെയും ഭാഗമായി ഖത്തർ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിലുള്ള ആരോമ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് അക്ബറലിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ആർവി താഹിർ സ്വാഗതം ആശംസിച്ചു. നൂറിലേറെ വട്ടേക്കാട്ടുകാർ പരിപാടിയിൽ സംബന്ധിച്ചു. പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളെ ഉപദേശക സമിതി അംഗം ബഹു. അഷ്‌റഫ് തയ്യാവായിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മുതിർന്ന വ്യക്തിത്വങ്ങളും ഫാമിലികളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും സന്നിഹിതരായിരുന്ന വേദിയിൽ വിവിധ കലാ പരിപാടികളും അരങ്ങേറി. വിശിഷ്യ വിവിധ നോർക്ക സ്കീമുകളെ കുറിച്ചും അതിൽ ചേർന്നാൽ ഉണ്ടാകുന്ന പ്രാധാന്യത്തെ കുറിച്ചും ബഹു. സിദ്ധീഖ് ചെറുവല്ലൂർ വിശദീകരിച്ചു. വേദിയിൽ വിവിധ നോർക്ക ICBF സേവനങ്ങളിൽ ചേരാനുള്ള അവസരം കൂടി സംഘാടകർ ഒരുക്കിയിരുന്നു. പലരും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്തു.
കൂടാതെ, ഖത്തർ വട്ടേക്കാട് കൂട്ടായ്മയുടെ വിവിധ ഭാവി പദ്ധതികളെ കുറിച്ച് നൗഷാദ് തയ്യാവായിൽ നദീം ഇക്ബാൽ എന്നിവർ അവതരിപ്പിച്ചു. വിവിധ കലാ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി.
അഡ്വ:സബീന അക്ബറിന്റെ നന്ദി പ്രസംഗത്തോടെ പരിപാടി ഭംഗിയായി അവസാനിച്ചു.