// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  18, 2018   Sunday  

news



സമ്മർദ്ദത്തെ വേണ്ടവിധത്തില്‍ നേരിടാനുള്ള കഴിവിലെ കുറവ് വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

whatsapp

പിതാക്കന്മാരേ ശ്രദ്ധിച്ചോളൂ: അമിതമായ മാനസിക സമ്മര്‍ദ്ദം നിങ്ങൾ അനുഭവിക്കുന്നുവെങ്കിൽ, അത് നിങ്ങള്ക്ക് പിറക്കാന്‍ പോകുന്ന കുട്ടികളുടെ മസ്തിഷ്ക വികസനത്തെ ബാധിച്ചേക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.

സമ്മര്‍ദ്ദം പിതാവിന്‍റെ ബീജത്തിൽ മാറ്റങ്ങൾ വരുത്തി കുഞ്ഞിന്‍റെ മസ്തിഷ്ക വികസനത്തെ സ്വാധീനിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അച്ഛന്മാർക്ക് തങ്ങളുടെ കുട്ടികളുടെ മസ്തിഷ്ക വികസനത്തിലുള്ള പങ്കിന്‍റെ പ്രാധാന്യത്തെ മനസ്സിലാക്കാൻ ഈ പുതിയ പഠനങ്ങൾ സഹായിക്കുന്നതായി അവർ കരുതുന്നു.

തുടര്‍ച്ചയായി സമ്മർദ്ദം നേരിടുന്ന ആൺ എലികൾക്ക് ഉണ്ടാവുന്ന കുട്ടികൾ അവര്‍ക്കുണ്ടാവുന്ന സമ്മർദ്ദത്തിനെതിരെ പ്രതികരിക്കാനുള്ള കഴിവ് കുറവുള്ളവരായിരിക്കുമെന്നു മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഇതിനു മുമ്പ് കണ്ടെത്തിയിരുന്നു.

സമ്മർദ്ദത്തെ വേണ്ടവിധത്തില്‍ നേരിടാനുള്ള കഴിവിലെ കുറവ് വിഷാദരോഗം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നും അവർ പറയുന്നു.

കുറഞ്ഞ പ്രതികരണത്തിനു കാരണമായേക്കാവുന്ന പ്രക്രിയ ഗവേഷകർ മനസ്സിലാക്കിയതായും അവകാശപ്പെട്ടു. അച്ഛന്‍റെ ബീജത്തിലെ “മൈക്രോ ആർഎൻഎ” എന്നറിയപ്പെടുന്ന ജനിതക സാമഗ്രികളിൽ മാറ്റം സംഭവിക്കുന്നതായി അവർ കണ്ടെത്തി. ജീനുകൾ പ്രവര്‍ത്തിക്കുന്ന പ്രോട്ടീനുകളായി മാറ്റുന്നതിൽ “മൈക്രോ ആർഎൻഎ” ഒരു സുപ്രധാന പങ്കു വഹിക്കുന്നതിനാൽ അവ വളരെ പ്രധാനപ്പെട്ടതാണ്.

“മൈക്രോ ആർഎൻഎ”യെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങൾ ഗവേഷകർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

പരിസ്ഥിതി സംബന്ധമായ ചെറിയ വെല്ലുവിളികൾ പോലും പിറക്കാന്‍ പോവുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും, വികസനത്തിനും വലിയൊരു ആഘാതം സൃഷ്ടിക്കാൻ കഴിയുമെന്ന് വാദിക്കുന്ന ഈ പഠനം ഓസ്റ്റിനിലെ അടുത്തുനടന്ന “എ എ എ എസ് 2018” വാർഷിക സമ്മേളനത്തിലാണ് അവതരിപ്പിച്ചതു.

Comments


Page 1 of 0