// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  17, 2018   Saturday  

news



വെള്ളിയാഴ്ച അവസാനിച്ച 12ആം ക്ലാസ് പരീക്ഷയിലാണ് സംഭവം.

whatsapp

പൊതുപരീക്ഷയില്‍ കോപ്പിയടിച്ച 1,000 ൽ പരം വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ബിഹാറിൽ വെള്ളിയാഴ്ച അവസാനിച്ച 12ആം ക്ലാസ് പരീക്ഷയിലാണ് സംഭവം. 25 വ്യാജ എക്സാമിനർമാരെയും പിടികൂടിയിട്ടുണ്ട്.

ഇവർക്കും വഞ്ചനക്ക് കൂട്ടുനിന്ന രക്ഷിതാക്കൾക്കുമെതിരെ എഫ്.ഐ. ആർ ഇട്ടിട്ടുണ്ട്. പരീക്ഷ എഴുതാൻ തീർത്തും മോശം രീതികൾ അവലംബിച്ചതിനാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന് ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ആനന്ദ് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.

1,384 കേന്ദ്രങ്ങളിലായി 11,2 07,986 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം ക്ലാസ് 12 പരീക്ഷയിലെ ടോപർ ഒരു 42 കാരനാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. പരീക്ഷ എഴുതാൻ വേണ്ടി വയസിൽ കൃത്രിമം കാണിക്കുകയായിരുന്നു. വ്യാജൻ എന്ന കുറ്റം ചുമത്തി അയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി.

പരീക്ഷയിൽ വഞ്ചനയും വ്യാജൻമാരുടെ വിളയാട്ടവും ബിഹാറിൽ വ്യാപകമായിരുന്നു. എന്നാൽ അതെല്ലാം പോയ കാല സംഭവം. ഇത്തവണ വളരെ ഭംഗിയായാണ് പരീക്ഷ നടന്നതെന്നും അനാശാസ്യ രീതികൾ ഇനി നടപ്പില്ലെന്നും കിഷോർ അവകാശപ്പെട്ടിരുന്നു.

Comments


Page 1 of 0