// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 16, 2018 Friday
കൈക്കൂലിയായി വാങ്ങിയ നോട്ടുകൾ വിഴുങ്ങാൻ ശ്രമിച്ച വനിതാ കോൺസ്റ്റബിൾ ഒടുവിൽ ഇളിഭ്യയായി.
മഹാരാഷ്ട്രയിലെ കോലാപുരിൽ പെട്ട ചാന്ദ് ഘഡ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അവിടെ വനിതാ കോൺസ്റ്റബിളായ ദിപാലി ഖഡ്കെയാണ് പ്രതി. പാസ്പോർട്ട് ആവശ്യാർഥം സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എത്തിയ 28 കാരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടുവത്രെ. ഉടൻ തന്നെ ഈ വിവരം പരാതിക്കാരൻ അഴിമതി വിരുദ്ധ ബ്യൂറോവിനെ (എ.സി.ബി) അറിയിച്ചു. അവർ പൊലീസ് സ്റ്റേഷനിലെ റെക്കാർഡ് മുറിയിൽ കെണി ഒരുക്കി;കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പിടി കൂടി. രക്ഷ ഇല്ലെന്നായപ്പോൾ ഖഡ്കെ നോട്ടകൾ വായിലിട്ട് ചവക്കാൻ തുടങ്ങി. ഇത് കണ്ട്, കെണിയൊരുക്കിയ എ.സി.ബിക്കാർ അങ്കലാപ്പിലായെങ്കിലും തക്ക സമയത്ത് ഉണർന്ന് പ്രവർത്തിച്ച മറ്റൊരു പൊലീസുകാരി ഖഡ്കെയുടെ വായ തുറന്നു പിടിച്ച് നോട്ടുകൾ തിരിച്ചുപിടിച്ചു.
അങ്ങിനെ ഭാഗികമായി കീറിയ നോട്ടുകൾ പുറത്തെടുക്കാനായത് എ.സി.ബിക്ക് ആശ്വാസമായി. 5 വർഷമാവുന്നേയുള്ളൂ ദിപാലി ഖഡ്കെ കോൺസ്റ്റബിളായിട്ട്.