// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  12, 2018   Monday  

news



ലണ്ടനിലെ ടൈംസ് ഹയർ എജുക്കേഷൻ ( Times Higher Education - THE ) 2018 ലെ ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിംഗ് പുറത്തുവിട്ടു.

whatsapp

ലണ്ടനിലെ ടൈംസ് ഹയർ എജുക്കേഷൻ ( Times Higher Education - The ) പുറത്തു വിട്ട 2018 ലെ ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇടം കണ്ടെത്തിയ ആദ്യത്തെ 100 യൂനിവേര്‍സിറ്റികളില്‍ ബെന്ഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐ.ഐ.എസ്.സി), അഞ്ചു ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ) കളും തേജ്പൂര്‍ യൂനിവേര്‍സിറ്റിയും മാത്രം.

ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യൻ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് മുന്നിൽ. ഇരുപത്തി ഒൻപതാംസ്ഥാനത്ത്. പക്ഷെ, സൗദി അറേബ്യയിലെ കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്സിറ്റിയെക്കാൾ ആറ് റാങ്ക് പിറകിൽ (23). ഐ.ഐ, ടി. മുംബൈ 44-ാംസ്ഥാനത്താണ്.

ഏഷ്യയിലെ 25 രാജ്യങ്ങളിലെ 350 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ താരതമ്യം ചെയ്താണ് ലിസ്റ്റ് തയ്യാറാക്കിയത്.

അറബ് രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ ഖത്തർ യൂണിവേഴ്സിറ്റിയാണ് മൂന്നാം സ്ഥാനത്ത്. ലിസ്റ്റിൽ 52-ാം സ്ഥാനം.

ലിസ്റ്റില്‍ അഭിമാനകരമായ ഒന്നാം സ്ഥാനം വീണ്ടും സിങ്കപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ കരസ്ഥമാക്കി. റാങ്കിങ്ങിൽ താരം ചൈനയാണ്.

അമേരിക്കയിലെയും യൂറോപ്പിലെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളോട് സമാനമായ പ്രകടനംകാഴ്ച വെച്ച ചൈനയും ഹോങ്കോങ്ങുംആദ്യത്തെ പത്തിൽ അഞ്ച് സ്ഥാനങ്ങളും കരസ്ഥമാക്കി. ആദ്യത്തെ 100 യൂണിവേഴ്‌സിറ്റികളിൽ 30 എണ്ണം ചൈനയിലാണ്. വിദ്യാഭ്യാസ മേഖലയിൽ ചൈന നടത്തിയ ബില്യൺ കണക്കിന്ഡോളർ ഇൻവെസ്റ്റ്മെന്റിന്റെ ഫലമാണ്ഈ നേട്ടം.

ഏററവുമധികം യൂണിവേഴ്സിറ്റികൾ ജപ്പാനിൽ നിന്നാണ് - 89. യൂണിവേഴ്‌സിറ്റി ഓഫ് ടോകിയോ എട്ടാം സ്ഥാനത്ത്. ആദ്യത്തെ പത്ത് യൂണിവേഴ്സിറ്റികളിൽ രണ്ടെണ്ണം ദക്ഷിണ കൊറിയയിൽ നിന്നാണ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ്കഴിഞ്ഞാൽ ആദ്യത്തെ നൂറിൽ പിന്നീടുള്ള ചില സ്ഥാനങ്ങൾ ഐ.ഐ. ടി കൾക്കാണ്. ഗോരക്പൂര്‍ ഐ.ഐ. ടി അറുപതാം സ്ഥാനം, ഐ.ഐ. ട്ടി റൂർക്കി അറുപത്തിഅഞ്ചാം സ്ഥാനം, ഐ.ഐ. ടി കാന്‍പൂര്‍ 81, ഐ.ഐ. ടി ദൽഹി എൺപത്തിയാറാം സ്ഥാനം.

ആദ്യത്തെ 100 ൽ പാകിസ്ഥാനിൽനിന്നും ഒരു യൂണിവേഴ്സിറ്റി മാത്രം, ഖാഇദേഅസം യൂണിവേഴ്സിറ്റി. എഴുപത്തിഒന്പതാം സ്ഥാനത്ത്.

പഠന നിലവാരം,ഗവേഷണ സാധ്യതകൾ, അന്തർ ദേശീയ കാഴ്ചപ്പാട് തുടങ്ങിയ മാനദണ്ഡങ്ങളാണ് റാങ്കിങ്ങിൽ അടിസ്ഥാനമാക്കിയിട്ടുള്ളത്.

Comments


Page 1 of 0