// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news



വിജ്ഞാപനം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന്, ഖത്തറിലെ എല്ലാ ബാങ്കുകൾക്കും അയച്ച കുറിപ്പിൽ കേന്ദ്ര ബാങ്ക് അറിയിച്ചു.

whatsapp

ബിറ്റ്കോയിൻ വഴിയുള്ള ഇടപാടുകൾ അനുവദനീയമല്ലെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. വിജ്ഞാപനം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന്, ഖത്തറിലെ എല്ലാ ബാങ്കുകൾക്കും അയച്ച കുറിപ്പിൽ കേന്ദ്ര ബാങ്ക് അറിയിച്ചു.

ചില രാജ്യങ്ങളിൽ നടക്കുന്ന ബിറ്റ്കോയിന്‍ സജീവ വ്യാപാരം ശ്രദ്ധയിൽപ്പെട്ടതായി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. പക്ഷെ അതൊരു നിയമവിരുദ്ധമായ കറൻസിയാണെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. അവയുടെ മൂല്യം കൈമാറാനുള്ള ഉറപ്പോ, പ്രതിബദ്ധതയൊ ലോകത്തുള്ള ഒരു കേന്ദ്ര ബാങ്കും, സര്‍ക്കാരും തരുന്നില്ല. എന്നതാണ് കാരണം.

"ഈ ക്രിപ്‌റ്റോകറന്‍സി വളരെ അസ്ഥിരവും, അതേ സമയം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ഇലക്ട്രോണിക് ഹാക്കിംഗുകൾക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. മാത്രമല്ല അതിന് ഉറപ്പു തരുന്നവരുടേയും, ആസ്തികളുടെയും അഭാവം മൂല്യനഷ്ടത്തിന് സാദ്ധ്യത ഒരുക്കുന്നു,” കുറിപ്പ് പറയുന്നു.

സാമ്പത്തിക, ബാങ്കിംഗ് സംവിധാനത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും യാതൊരു വിധത്തിലും ഈ കറൻസി കൈകാര്യം ചെയ്യാനോ, മറ്റൊന്നുമായി കൈമാറ്റം ചെയ്യാനോ അല്ലെങ്കിൽ അത് ഉപയോഗിക്കാനായി അക്കൗണ്ടുകൾ തുറക്കാനോ പാടില്ലെന്ന് കേന്ദ്ര ബാങ്ക് വിശദീകരിച്ചു. ഈ കറൻസി വാങ്ങുന്നതിനോ വിൽക്കുന്നതിനോ പണം അയക്കാനും, കൈമാറ്റം ചെയ്യാനും പാടുള്ളതല്ല.

ഈ നിര്‍ദ്ദേശങ്ങൾ ലംഘിച്ചാൽ ഖത്തർ സെൻട്രൽ ബാങ്ക് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചും, സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള 2012 ലെ നിയമം നമ്പർ (13) പ്രകാരവും, പിഴ ചുമത്തുമെന്നും അറിയിപ്പിൽ പറയുന്നു.

അടുത്തിടെ, ബ്രിട്ടനിലും അമേരിക്കയിലും ബാങ്കുകൾ ബിറ്റ്കോയിനും, അത്തരത്തിലുള്ള മറ്റു ക്രിപ്‌റ്റോകറന്‍സികളും വാങ്ങാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

Comments


Page 1 of 0