// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news

അമേരിക്കയിലെ ഷെയിൽ എണ്ണപ്പാടം.



പൈപ് ലൈനിലൂടെ വരുന്ന ഖത്തറിന്റെ പ്രകൃതി വാതകം ഇല്ലെങ്കിൽ ദുബൈയിലെ അംബരചുംബികൾ ഇരുട്ടിലാഴുമെന്ന് ബ്ളുംബർഗ് പറയുന്നു.

whatsapp

അന്തർദേശീയ എണ്ണ വിപണിയിൽ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് യു.എ.ഇ കഴിഞ്ഞ വർഷാന്ത്യത്തിൽ അമേരിക്കയിൽ നിന്നും ഷെയിൽ എണ്ണ ഇറക്കുമതി ചെയ്തതായി ബ്ളുംബർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

യു.എ.ഇ യിലെ എണ്ണ ശുചീകരണ പ്ളാൻറുകൾക്കു് ആവശ്യമായ കനം കുറഞ്ഞതും ഗുണം കൂടിയതുമായ അസംസ്കത എണ്ണയാണ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഉപരോധത്തിന് മുമ്പ് ഖത്തറിൽ നിന്നാണ് ഇത്തരം ക്രൂഡ് ഓയിൽ യു.എ.ഇ ഇറക്കുമതി ചെയ്തിരുന്നത്.

ഉപരോധത്തെ തുടർന്ന് ഖത്തറിൽ നിന്നുള്ള എണ്ണക്കപ്പലുകളെ യു.എ.ഇ. വിലക്കിയതിനെ തുടർന്നാണ് അമേരിക്കയിൽ നിന്നും അസംസ്ക്യത എണ്ണ ഇറക്കുമതി ചെയ്യാൻ സ്വയംകൃതാനർത്ഥം പോലെ ആ രാജ്യം നിർബന്ധിതമായത്.

അമേരിക്കൻ ഗവണ്മെന്റിന്റെ സോഴ്സുകൾ ഉദ്ധരിച്ചു കൊണ്ട്, ഹൂസ്റ്റണിൽ നിന്നും പുറപ്പെട്ട ഷെയിൽ ഓയിൽ കയറ്റിയ ഒരു കപ്പൽ ജനവരി 31ന് അബുദാബിയിലെ റുവൈസ് തുറമുഖത്ത് എത്തിയതായി റിപ്പോർട്ട് പറയുന്നു.

ഡിസമ്പറിൽ 70,000 ബാരൽ ലൈററ് ഡൊമസ്റ്റിക് ക്രൂഡ് ഓയിൽ അമേരിക്ക യു.എ.ഇ.യിലേക്ക് കയറ്റുമതി ചെയ്തുവെന്ന് അമേരിക്കൻ സെൻസസ് ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നുണ്ടത്രെ.

ഖത്തറിൽ നിന്നുമുള്ള എണ്ണക്കപ്പലുകൾ വിലക്കിയ യു.എ.ഇ, ഗ്യാസിന് ഇപ്പോഴും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. പൈപ് ലൈനിലൂടെ വരുന്ന ഖത്തറിന്റെ പ്രകൃതി വാതകം ഇല്ലെങ്കിൽ ദുബൈയിലെ അംബരചുംബികൾ ഇരുട്ടിലാഴുമെന്ന് ബ്ളുംബർഗ് പറയുന്നു.

യു. എ. ഇ ജനതയോടുള്ള മാനുഷിക പരിഗണനയും സാഹോദര്യ ബന്ധവും പരിഗണിച്ചു കൊണ്ടാണ് ഗ്യാസ് വിതരണം നിർത്തിവെക്കാത്തതെന്ന് ഖത്തർ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനുവരിയിൽ യു.എ.ഇ യുടെ പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനം 2.85 മില്യൻ ബാരൽ ആയിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 2016ൽ ഇത് 3.07 ബില്യൻ ബാരൽ ആയിരുന്നത് ഒപെക് രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഗണ്യമായി കുറഞ്ഞു.

Comments


Page 1 of 0