// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 09, 2018 Friday
ന്യൂദൽഹി: ഇന്ത്യക്കാർക്ക് 12-അക്ക തിരിച്ചറിയൽ കാർഡ് (ആധാർ) നടപ്പിലാക്കിയ പോലെ മോദി സർക്കാർ കറവപ്പശുക്കൾക്കും തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നു.
തുടക്കത്തിൽ 4 കോടി പശുക്കൾക്ക് ഇത് ലഭ്യമാക്കും. ഇതിനായി ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിൽ 50 കോടി വകയിരുത്തിയിരുന്നു. ഇതിനു വേണ്ട എല്ലാ സാങ്കേതികതയും കൃഷി വകുപ്പ് സ്വായത്തമാക്കിക്കഴിഞ്ഞതായി മൃഗസംരക്ഷണവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
വില കുറഞ്ഞതും എന്നാൽ കേടു വരാത്തതുമായ പോളി യൂറിത്തെയ്ൻ ടാഗിൽ കന്നുകാലികളെ സംബസിച്ച പ്രധാന വിവരങ്ങൾ ഉണ്ടായിരിക്കും. ജനുസ്, ലിംഗം ,വയസ്, ഉയരം, ശരീരത്തിൽ കാണപ്പെടുന്ന പ്രത്യേക അടയാളങ്ങൾ എന്നിവ ഉൾകൊള്ളുന്ന പശു സഞ്ജീവനി എന്നു പേരു ള്ള ഈ പ്ലാസ്റ്റിക്ക് തിരിചറിയൽ രേഖക്ക് 8 മുതല്‍ 10 രൂപയാണ് വില.
2022 ഓടെ കന്നുകാലി വികസനം ഇന്നുള്ളതിന്റെ ഇരട്ടിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ മൽസ്യകൃഷിക്കും മൃഗസംരക്ഷണത്തിനുമായി 10,000 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 200 കോടി കൃത്രിമ ബീജസങ്കലനത്തിനാണ്.