// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  10, 2018   Saturday  

news

തമിഴ് നാട്ടിലെ സാമൂഹ്യ പ്രവർത്തകനായ അരുണാചലം മുരുകാനന്ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് കഥ.



whatsapp

ആർത്തവമെന്നത് ഒരു ഹിറ്റ്‌ സിനിമയ്ക്കു പറ്റിയ വിഷയമല്ലായിരിക്കാം, പക്ഷെ 14 വയസ്സില്‍ സ്കൂൾ പഠിപ്പ് നിർത്തിയൊരു താഴ്ന്ന ജാതിക്കാരൻ എങ്ങിനെയാണ് ആര്‍ത്തവ ആരോഗ്യത്തിന്‍റെ വലിയൊരു ചാമ്പ്യൻ ആയി മാറിയെന്ന കഥയാണ് പുതിയൊരു ബോളിവുഡ് ചലച്ചിത്രത്തിന്‍റെ പ്രമേയം.

നടിയും, എഴത്തുകാരിയുമായ ട്വിങ്കിൾ ഖന്ന നിര്‍മ്മിച്ച പാഡ് മാൻ അവര്‍ തന്നെ രചിച്ച ‘അരുണാചലം മുരുകാനന്ദത്തിന്‍റെ ഇതിഹാസം’ എന്നൊരു ചെറുകഥയുടെ സിനിമാവിഷ്കാരമാണ്. തമിഴ് നാട്ടിലെ സാമൂഹ്യ പ്രവർത്തകനായ അരുണാചലം മുരുകാനന്ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് കഥ.

ഒരു വെൽഡറായ മുരുകാനന്ദം, തന്‍റെ ഭാര്യ ശാന്തി വൃത്തികെട്ട തുണികള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത് കണ്ട്, പാവപ്പെട്ടവര്‍ക്കും താങ്ങാവുന്ന വിലക്ക് ലഭിക്കുന്ന സാനിട്ടറി ടവലുകള്‍ നിര്‍മ്മിക്കാൻ തീരുമാനിക്കുന്നതാണ് പ്രമേയം.

മുരുകാനന്ദം ഒരു അഭിമുഖത്തിൽ പറഞ്ഞത്, "എന്‍റെ വാഹനം വൃത്തിയാക്കാൻപോലും ഞാൻ അത്തരം തുണി ഉപയോഗിക്കില്ല” എന്നാണ്. “എന്തിനാണ് ഇങ്ങിനെ ചെയ്യുന്നത് എന്ന് ഭാര്യയോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, സാനിട്ടറി പാഡുകൾ മേടിക്കണമെങ്ങിൽ, നമ്മുടെ ജീവിത ചെലവ് പകുതി വെട്ടിക്കുറക്കേണ്ടിവരും എന്നാണ്.”

ഇത്കേട്ട ശേഷം, മുരുകാനന്ദം, ഭാര്യക്ക് പാഡ് വാങ്ങാനായി ഒരു ഫാർമസിയിലേക്ക് പോയപ്പോള്‍ അതിന്‍റെ വില കേട്ട് ഞെട്ടി. “ഗ്രാമീണ മേഖലകളിലെ സ്ത്രീകൾക്ക് താങ്ങാൻ കഴിയാത്തതാണ് ഈ വിലയെന്ന് അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്‌.”

കുറഞ്ഞ ചെലവിൽ സാനിട്ടറി പാഡുകൾ നിര്‍മ്മിക്കുന്നൊരു യന്ത്രം കണ്ടുപിടിക്കാനുള്ള 55കാരനായ മുരുകാനന്ദത്തിന്‍റെ ശ്രമം തുടങ്ങുന്നത് ഇവിടെനിന്നാണ്. അത് ഫലപ്രദമായി.

“എല്ലാം എന്‍റെ ഭാര്യയിൽ നിന്ന് തുടങ്ങി, ഇപ്പോൾ അതൊരു ആഗോള ശ്രമമായി മാറിയിരിക്കുന്നു,” അദ്ദേഹം പറയുന്നു.

നൃത്തവും, പാട്ടും, പ്രധാന ചേരുവയായ ബോളിവുഡ് സിനിമക്ക് പറ്റുന്നൊരു പ്രമേയമാണോ ഇതെന്ന സംശയം പൊതുവേ ഉണ്ടെങ്കിലും, ഖന്നയും, മുരുകാനന്ദനും പ്രതീക്ഷിക്കുന്നത് ഈ സിനിമ ഇന്ത്യൻ ഗ്രാമങ്ങളിൽ നിലവിലുള്ള ഒരുപാട് തെറ്റായ വിചാരരീതികളെ മാറ്റിയെടുക്കാനും, അവിടെയുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും വഴി തെളിക്കും എന്നാണ്.

മുരുകാനന്ദം 2014ൽ ടൈം മാസിക പ്രസീദ്ധീകരിച്ച, ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഒരാളായിരുന്നു.

Comments


Page 1 of 0