// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  08, 2018   Thursday  

news



മലേഷ്യയിലെ ചലച്ചിത്ര വിതരണക്കാർ അപ്പീൽ കമ്മിറ്റിയെ സമീപിച്ചിരിക്കയാണ്.

whatsapp

ഇതിനകം ഏറെ വിവാദങ്ങൾക്കും കൊലവിളികൾക്കും വഴിവെച്ച ഇന്ത്യൻ ചലച്ചിത്രം പത്മാവതിന് മലേഷ്യൻ ഫിലിം സെൻസർ ബോർഡ് പ്രദശനാനുമതി നൽകിയില്ല. ഇത് മുസ്ലിം വികാരം വ്രണപ്പെടുത്തുന്നുവെന്നും മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ ഇത് പ്രദർശിപ്പിച്ചാൽ പ്രത്യാഘാതം ഉണ്ടാവുമെന്നും പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

മലിക് മുഹമ്മദ് ജയാശിയുടെ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി സഞ്ജയ് ബൻസാലി സംവിധാനം ചെയ്ത ഈ ഫിലിം പതിനാറാം നൂറ്റാണ്ടിലെ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യയിൽ രജപുത്ര വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

പത്മാവതി എന്ന രാജ്ഞിയെ ചിത്രീകരിച്ചിടത്ത് ചരിത്ര വസ്തുതകളോട് നീതി പുലർത്തിയില്ല എന്നാണ് അവരുടെ ആരോപണം.എന്നാൽ ബൻസാലി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ദീപിക പദ്കോൺ ആണ് പത്മാവതിയുടെ വേഷമിട്ടത്.

മലേഷ്യയിലെ ചലച്ചിത്ര വിതരണക്കാർ അപ്പീൽ കമ്മിറ്റിയെ സമീപിച്ചിരിക്കയാണ്. ജനുവരി 25 നാണ് ചിത്രം റിലീസായത്.

Comments


Page 1 of 0