// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  07, 2018   Wednesday  

news



മുംബൈയിൽ 20,00 ചതുരശ്ര മീറ്റർ വിസ്താരത്തിൽ തലയുയർത്തി നിൽക്കുന്ന അലി ബാഗ് ബംഗ്ലാവ് തീരദേശകാർഷിക നിലംനികത്തിയാണ് പണിതതെന്നാണ് ഐ.ടി യുടെ കണ്ടെത്തൽ.

whatsapp

മുംബൈ: ബോളിവുഡ് താര വിസ്മയം ഷാരൂഖാന്റെ ആഡംബര ബംഗ്ലാവ് ആദായ നികുതി വകുപ്പ് കണ്ടു കെട്ടി.

മുംബൈയിൽ 20,00 ചതുരശ്ര മീറ്റർ വിസ്താരത്തിൽ തലയുയർത്തി നിൽക്കുന്ന അലി ബാഗ് ബംഗ്ലാവ് തീരദേശകാർഷിക നിലംനികത്തിയാണ് പണിതതെന്നാണ് ഐ.ടി യുടെ കണ്ടെത്തൽ.

ഏതാണ്ട് 250 കോടി രൂപ വിലമതിക്കുന്ന ഈ കടലോര വസതി ദേജാവു ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണുള്ളത്. ഷാറൂഖാന്റെ ബിനാമി സ്ഥാപനമാണിതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അവർ പറയുന്നു.

മഹാരാഷ്ട്ര നിയമമനുസരിച്ച് കൃഷിഭൂമി കൃഷിക്കാരൻ അല്ലാത്തവർക്കോ കാർഷികേതര ആവശ്യങ്ങൾക്കോ കൈമാറാൻ കലക്ടറുടെയോ സർക്കാറിന്റെയോ അനുവാദം വേണം.

ഇവിടെ അതുണ്ടായിട്ടില്ല. ബിനാമി ഇടപാട് തടയൽ നിയമപ്രകാരമാണ് ആദായ നികുതി വകുപ്പ് നടപടി എടുത്തിരിക്കുന്നത്. കെട്ടിടം ഏറ്റെടുക്കാൻ പോകുന്നത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ഷാറൂഖ് ഖാന് നോട്ടീസ് നൽകിയിരുന്നു. കെട്ടിടം പണിയാൻ ദേ ജാവുവിന് പണം നൽകിയത് ഷാറൂഖ് ആണെന്ന് അന്വേഷണത്തിൽ മനസ്സിലായതായും എന്നാൽ അവകാശപ്പെടുന്ന ഫാംഹൗസിൽ നിന്ന് ഇതുവരെ വരുമാനമൊന്നും കിട്ടിയതായി കമ്പനിക്ക് കാണിക്കാനായിട്ടില്ലെന്നും ഐ .ടി വകുപ്പ് ആരോപിച്ചു. Click here to Reply or Forward

Comments


Page 1 of 0