// // // */ E-yugam


ഈ യുഗം ന്യൂസ്‌ ബ്യൂറോ
February  07, 2018   Wednesday  

newsകഴിഞ്ഞ 138 വർഷത്തെ ഏറ്റവും ചൂടുള്ള വർഷം തിട്ടപ്പെടുത്തിയപ്പോൾ 2017 രണ്ടാം സ്ഥാനത്താണെന്ന് നാസ.

whatsapp

വാഷിങ്ടൺ: 2017 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വർഷങ്ങളിൽ ഒന്നായി ശാസ്ത്രകാരൻമാർ രേഖപ്പെടുത്തുന്നു. കഴിഞ്ഞ 138 വർഷത്തെ ഏറ്റവും ചൂടുള്ള വർഷം തിട്ടപ്പെടുത്തിയപ്പോൾ 2017 രണ്ടാം സ്ഥാനത്താണെന്ന് നാസ പറയുമ്പോൾ മൂന്നാം സ്ഥാനത്താന്നെന്ന് നാഷനൽ ഓഷ്യാനിക്ക ആന്റ് അറ്റ്മോസ്ഫറിക്ക് അഡ്മിനിസ്ട്രേഷൻ (എൻ ഒ എ എ ) പഠനം അവകാശപ്പെടുന്നു.

ഈ രണ്ടു സ്ഥാപനങ്ങളും അമേരിക്കൻ സർക്കാറിന്റെ ശാസ്ത പഠന പര്യവേക്ഷണ കേന്ദ്രങ്ങളായിരിക്കെ, ഓരോ കേന്ദ്രവും അവലംബിച്ച രീതിശാസ്ത്രമാണ് ഈ വ്യത്യാസത്തിന് കാരണം. എന്നാൽ ഒരു കാര്യത്തിൽ അവർ ഒന്നിക്കുന്നു: കഴിഞ്ഞ നാല് വർഷം ഏറ്റവും ചൂട് കൂടിയ കാല ഘട്ടമായിരുന്നു. ഭൂമിയുടെ ചൂട് ഗണ്യമായും ഏകീകൃതമായും കൂടിക്കൊണ്ടിരിക്കുകയാണെന്നു നാസയുടെ ഉപകേന്ദ്രമായ ഗൊവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസ് ഡയരക്ടർ ഗവിൻഷ് മിഡിറ്റ് പറഞ്ഞു.

ട്രംപ് ഭരണകൂടം ആഗോള താപനം കുറച്ചു കൊണ്ടുവരാനുള്ള നിയന്ത്രണ നടപടികൾ ചുരുട്ടി മടക്കി വെച് പുതിയ എണ്ണ ഖനന നടപടികളുമായി മുന്നോട്ട് പോകാൻ തയാറെടുക്കുന്ന പശ്ചാത്തലത്തിൽ റിപോർട്ടിന് ഏറെ പ്രസക്തിയുണ്ട്. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്ന് ട്രംപ് പറഞ്ഞിരുന്നു. "കാലവസ്ഥ മാറിയിട്ടുണ്ട്, മാറിക്കൊണ്ടേയിരിക്കുകയുമാണ്. "ഈ റിപ്പോർട്ടിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രിൻസിപ്പൽഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ പ്രതികരിച്ചത് അങ്ങിനെയാണ്.

ഈ പ്രശ്നത്തെ നേരിടാൻ അമേരിക്ക താങ്ങാവുന്നതും ആശ്രയിക്കാവുന്നതുമായ ബദൽ ഊർജമാർഗങ്ങൾ പ്രോൽസാഹിപ്പിക്കും. " 2100ൽ ഭൂമിയുടെ ഉപരിതല താപം എത്രയായിരിക്കും എന്ന് എങ്ങിനെ അറിയും? വളരെ സത്യസന്ധവുംസുതാര്യവുമായ ചർച്ച ജനങ്ങൾക്കിടയിൽ നടക്കേണ്ടതുണ്ട്."പരിസ്ഥിതി സംരക്ഷണഏജൻസി മേധാവി സ്കോട്ട് പ്രൂട്ട് അഭിപ്രായപ്പെട്ടു.

2017 അരിക്കയെ സംബന്ധിച്ചിടത്തോളം വൻ ദുരന്തങ്ങളൂടെ പരമ്പര തന്നെ ഉണ്ടായ വർഷമായിരുന്നു .കാലിഫോർണിയ കാട്ടുതീ, മൂന്ന് തവണ ചുഴറ്റിയടിച്ച ചുഴലിക്കാറ്റ് എന്നിവ ഇതിൽ പ്രധാനം. മൊത്തം 200 ബില്യൻ ഡോളറിന്റെ നാശനഷ്ടങ്ങളാണുണ്ടായത്. ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരി താപനിലയിൽ നിന്ന് 2017 ന്റെ ചൂട് 1.51 ഡിഗ്രി കൂട്ടതലാന്നെന്ന് എൻ.ഒ.എ. എ പഠനം ചൂണ്ടിക്കാട്ടുന്നു. അതേ സംമയം 1951 മുതലുള്ള ശരാശരി താപനിലയിൽ നിന്ന് 2017 ലെ താപനില 16 ഡിഗ്രി ഫാറൻ ഹിറ്റ് (. 9 ഡിഗ്രി സെന്റിേഗ്രഡ്) ഉർന്നതായി നാസയുടെ പഠനം പറയുന്നു. 2016ൽ .99 ഉം 15 ൽ .86 ഉം ഡിഗ്രി സെൽഷ്യസാണ് വർധിച്ചതെന്ന് റിപോർട്ടിലുണ്ട്. 2017 ന് മുമ്പ് 2014, 2015, 2016 എന്നീ വർഷങ്ങളിലാണ് എക്കാലത്തെയും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.

2015 ലും 16 ലും താപനില ഉയരുന്നതിൽ എൽ നിനോ പ്രതിഭാസം ഒരു ഘടകമായിരുന്നു. എന്നാൽ 2017ൽ അങ്ങിനെയൊന്ന് എടുത്ത പറയാനില്ല. എന്നിട്ടും ചൂട് കൂടിയെങ്കിൽ 2017 ചരിത്രത്തിലെ റെക്കാർഡ് വർഷമായിരുന്നുഎന്ന കാര്യത്തിൽ എല്ലാവരും ഒരുമിക്കുന്നു. എൽ നിനോപ്രതിഭാസം ശാന്തസമുദ്രത്തിൽ നിന്ന് താപം കരയിലേക്ക് സംവഹിപ്പിക്കും.

അതേ സമയം സമുദ്രോപരിതലത്തിലും 700 മീറ്റർ ആഴത്തിലും തങ്ങി നിൽക്കുന്ന താപത്തിന്റെ അളവ് 2017ൽ ഏറ്റവും കൂടിയ തോതിലായിരുന്നു വെന്ന് എൻ.ഒ.എ എ യുടെ വക്താവ് ആർനെറ്റ് പറഞ്ഞു '2014 ന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ച പോക്കിന് സാധ്യതയില്ലെന്നാണ് നാസയുടെയും എൻ.ഒ.എ.എയുടെയു റിപ്പോർട്ടുകൾ വിലയിരുത്തി സക്കിഹാസ് ഫാദർ അഭിപ്രായപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളെക്കൂടി സദാ നിരീക്ഷണ വിധേയമാക്കുന്ന " ബെർക്ക ലേ എർത്ത്" എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് അദ്ദേഹം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ശരാശരി താപനിലയേക്കാൾ 12 ഡിഗ്രി ഉയർന്നു നിൽക്കുന്നു 2017 ലെ താപനില എന്ന് നാസ ചൂണ്ടിക്കാട്ടുന്നു.

Comments


Page 1 of 0