ഈയുഗം ന്യൂസ് ബ്യൂറോ
February  06, 2018   Tuesday  

news



കളി തുടങ്ങുന്നതിനും മണിക്കൂറുകൾക്കു മുമ്പേ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ ക്ലബ്ബുകൾ ട്വിറ്ററിലൂടെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

whatsapp

തുറമുഖ നഗരമായ ജിദ്ദയിലെ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയിൽ ഇരുന്നു സൗദി വനിതകൾ ഇന്നലെ ആദ്യമായി പൊതുസ്ഥലത്തു ഫുട്ബോൾ കണ്ടു. ഫുട്ബോൾ സ്റ്റേഡിയം സ്ത്രീകൾക്ക് കൂടി തുറന്നു കൊടുക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ചരിത്രപ്രധാനമായ തീരുമാനത്തെ തുടർന്നായിരുന്നു ഇത്.

പ്രാദേശിക ക്ലബ്ബുകളായ അൽ അഹ്ലിയും അൽ ബതീനും ആണ് ആയിരക്കണിന് സ്ത്രീപ്രേക്ഷകരെ മുന്നിൽ നിർത്തി ആവേശപൂർവം ഏറ്റുമുട്ടിയത്.

കളി തുടങ്ങുന്നതിനും വളരെ മുമ്പ് തന്നെ ധാരാളം സ്ത്രീകൾ ഉത്സാഹ ഭരിതരായി സ്റ്റേഡിയത്തിൽ സ്ഥലം പിടിച്ചിരുന്നു. കറുത്ത, അയഞ്ഞ അബായ അണിഞ്ഞു കൊണ്ടും ചിലർ സൺഗ്ലാസ് ധരിച്ചും ഒറ്റക്കും കൂട്ടായും പുതുതായി ലഭിച്ച സ്വാതന്ത്ര്യം ആഘോഷിക്കാൻ അവർ വന്നെത്തി. സ്ത്രീകളുടെ ഗാലറി പുരുഷന്മാരുടേതിൽ നിന്ന് ഗ്ലാസ് കൊണ്ട് വേർതിരിച്ചിരുന്നു.

സാലെ അൽ സിയാദി തന്റെ മൂന്ന് മക്കളുമായാണ് വന്നത്.

' എന്റെ മക്കൾക്ക് ഇത് സംഭവിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. സ്റ്റേഡിയത്തിൽ ഇരുന്നു കൊണ്ട് പ്രിയപ്പെട്ട ടീമുകൾക്ക് വേണ്ടി ആർപ്പുവിളിക്കാൻ കഴിയുമെന്ന് ഒരിക്കലും അവർ കരുതിയിരുന്നില്ല,' അൽ സിയാദിയെ ഉദ്ധരിച്ചു കൊണ്ട് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.

ഞങ്ങൾ ശോഭനമായ ഒരു ഭാവിയിലേക്കാണ് മുന്നേറുന്നത് എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഈ മാറ്റത്തിനു സാക്ഷിയാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു; ജിദ്ദ നിവാസി 32 കാരി ലംയ ഖാലിദ് നാസ്സർ പറഞ്ഞു.

ഞാൻ എപ്പോഴും ടി വിയിലാണ് കളി കണ്ടിരുന്നത്. എന്റെ സഹോദരങ്ങൾ സ്റ്റേഡിയത്തിലേക്ക് പോകും. എന്ത്കൊണ്ട് എനിക്ക് പോകാൻ പാടില്ല എന്ന് പലതവണ ഞാൻ സ്വയം ചോദിച്ചിട്ടുണ്ടു; നൂറ ബഖർജിയുടെ വാക്കുകൾ.

' ഇപ്പോൾ ചിത്രം മാറിയിരിക്കുന്നു. ഇത് ആഹ്ളാദത്തിന്റെ ദിനമാണ്.' കളി തുടങ്ങുന്നതിനും മണിക്കൂറുകൾക്കു മുമ്പേ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ ക്ലബ്ബുകൾ ട്വിറ്ററിലൂടെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

ചില ക്ലബ്ബുകൾ അവരുടെ വർണത്തിൽ പ്രത്യേകം തയാറാക്കിയ അബായകൾ സ്ത്രീകൾക്ക് വിതരണം ചെയ്തു. സൗദി എയർലൈൻസ് അഞ്ചു കുടുംബകൾക്കു കളി കാണാൻ ജിദ്ദയിലേക്ക് സൗജന്യ ടിക്കറ്റ് ഓഫർ ചയ്തു. ഇന്നും നാളെയുമായി സ്ത്രീകൾ കാണികളായി എത്തുന്ന ഫുട്ബോൾ മത്സരങ്ങൾ തലസ്ഥാന നഗരിയായ റിയാദിലും സൗദിയിലെ മൂന്നാമത്തെ വലിയ നഗരമായ ദമ്മാമിലും നടക്കും.

Comments


   Dancing was another enjoyment priligy 30 mg

Page 1 of 1