ഈയുഗം ന്യൂസ്
December  01, 2020   Tuesday   06:26:33pm

newswhatsapp

ദോഹ: കൊവിഡ്-19 മായി ബന്ധപ്പെട്ടുള്ള സുരക്ഷാ നടപടിക്രമങ്ങളുടെ പേരിൽ സ്കൈ ട്രാക്സിൻറെ ഫൈവ്സ്റ്റാർ റേറ്റിങ് നേടുന്ന ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതി ഇനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ആദ്യത്തെ വിമാനത്താവളമായിരിക്കുകയാണ് ഹമദ് ഇന്റർനാഷണൽ എയര്പോര്ട്.

സ്കൈ ട്രാക്സ് ഏജൻസിയുടെ കൊവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ പ്രത്യേക മുൻകരുതലുകൾ കണക്കിലെടുത്താണ് റേറ്റിങ് നല്കിയത്.

ഒക്ടോബർ മാസത്തിൽ മൂന്ന് ദിവസമായി നടത്തിയ മൂല്യനിർണയത്തിനൊടുവിലാണ് ഹമദ് വിമാനത്താവളം ഫൈവ്സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയത്. വിമാത്താവളത്തിലെ കാര്യക്ഷമത പരിശോധനകൾ, ദൃശ്യ പരിശോധനയിലെ കണ്ടെത്തലുകൾ, ഉപരിതലത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന എ.റ്റി.പി ടെസ്റ്റിൻറെ ഫലങ്ങൾ എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഏജൻസി അന്തിമ തീരുമാനത്തിലെത്തിയത്.

ഹമാദ് വിമാനത്താവള ടെർമിനലിൽ ശാരീരിക അകലം പാലിക്കാനായി ഏർപ്പെടുത്തിയ മാർഗങ്ങൾ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാനായി ഏർപ്പെടുത്തിയ സംവിധാനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും മൂല്യനിർണയത്തിന് വിധേയമാക്കിയിരുന്നു.

വിമാനത്താവളത്തിൻറെ പൊതുവായ ശുചിത്വ സംവിധാനങ്ങളും ഏജൻസി പരിശോധിച്ചിരുന്നു. ഒപ്പം വിമാനത്താവളത്തിലെ ജീവനക്കാർ പി.പി.ഇ കിറ്റുകൾ കൈകാര്യം ചെയ്യുന്ന രീതി, യാത്രക്കാരുടെ ശരീര താപനില അളക്കാനുള്ള സംവിധാനങ്ങൾ, മാസ്ക്ക് ഉപയോഗത്തിൽ പാലിച്ച കണിശത എന്നിവയും പൂർണമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Comments


Page 1 of 0