ഈയുഗം ന്യൂസ്
December 01, 2020 Tuesday 01:33:45pm
ദോഹ: ഖത്തറിൽ ഇന്ന് 168 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 216 പേർക്ക് അസുഖം ഭേദമായി.
കോവിഡ് ബാധിച്ച് 67 വയസ്സുള്ള ഒരാൾ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ
കോവിഡ് മരണസംഖ്യ രാജ്യത്ത് 238 ആയി.
പുതുതായി രോഗം ബാധിച്ചവരിൽ 150 പേർ രാജ്യത്തുള്ളവരും 18 പേർ വിദേശത്തു നിന്നും വന്നവരുമാണ്.
ഖത്തറിൽ ഇപ്പോൾ 2,457 കോവിഡ് ബാധിതരാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,033 ടെസ്റ്റുകൾ നടത്തി. മൂന്ന് രോഗികളെ ഇന്റെൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ഇപ്പോൾ 30 പേരാണുള്ളത്.
കോവിഡ് മുൻകരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.