ഈയുഗം ന്യൂസ്
November  30, 2020   Monday   06:09:45pm

newswhatsapp

ദോഹ: ഖത്തറിൽ അടുത്ത അക്കാദമിക വർഷം രണ്ട് പുതിയ ഇന്ത്യൻ സ്കൂളുകൾ കൂടി തുറക്കാനൊരുങ്ങുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തലാണ് എംബസി പരിസരത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇതിലൂടെ 3,000 സ്കൂൾ സീറ്റുകൾ കൂടി അധികമായി ലഭിക്കും.

“ഖത്തറിൽ നിലവിൽ 18 ഇന്ത്യൻ സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. രണ്ട് പുതിയ സ്കൂളുകൾക്ക് കൂടി പ്രവർത്തനാനുമതി നല്കുന്നതിനുള്ള പ്രക്രിയ പുരോഗമിച്ചു വരുന്നു. രാജ്യത്തെ വിപുലമായ പ്രവാസി സമൂഹത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ സ്കൂളുകൾ ഉടൻ തുറക്കും. കേന്ദ്ര വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഖത്തർ വിദ്യാഭ്യാസ അതോറിറ്റിയുടെയും ശക്തമായ പിന്തുണ ഇക്കാര്യത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിനുണ്ട്”, ഡോ.മിത്തൽ പറഞ്ഞു.

ബനി ഹാജറിൽ സ്ഥിതി ചെയ്യുന്ന ഇൻറർനാഷണൽ ബ്രിട്ടീഷ് സ്കൂളിലും നോബിൾ ഇന്ത്യൻ സ്കൂളിലുമായാണ് പുതിയ രണ്ട് ഇന്ത്യൻ സ്കൂളുകളുടെ ക്യാംപസുകൾ തുറക്കുന്നത്. തുടർന്ന് ഇൻറർനാഷണൽ ബ്രിട്ടീഷ് സ്കൂൾ സിബിഎസ്ഇ പാഠ്യക്രമത്തിലേക്ക് മാറും. ഒരു ഇന്ത്യൻ സർവ്വകലാശാലയുടെ ശാഖയും 2021ൽ ഖത്തറിൽ പുതുതായി ആരംഭിക്കും.

“2021ൻറെ രണ്ടാം പാദത്തിൽ ഖത്തറിലേക്ക് ഒരു ഇന്ത്യൻ സർവ്വകലാശാലയും (പൂനെ സാവിത്രിബായ് ഫൂലെ സർവ്വകലാശാലയുടെ ഖത്തർ ശാഖ) വരവറിയിക്കും. ബിഎസ്.സി, ബിഎ, ബി.എഡ് തുടങ്ങിയ വിവിധ കോഴ്സുകൾ പഠിക്കാൻ ഈ സർവ്വകലാശാല അവസരമൊരുക്കും”, ഡോ.മിത്തൽ അറിയിച്ചു.

Comments


Page 1 of 0