ഈയുഗം ന്യൂസ്
November 30, 2020 Monday 12:44:03pm
ദോഹ: വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാറേദ് കുഷ്നറും സംഘവും ഈ ആഴ്ച ചര്‍ച്ചക്കായി ഖത്തറും സൗദി അറേബ്യയും സന്ദര്‍ഷിക്കുമെന്ന് ഒരു മുതിര്‍ന്ന യു.എസ് വക്താവ് അറിയിച്ചു. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നു വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ഖത്തര്‍ അമീറുമായി ദോഹയിലും വരുന്ന ദിവസങ്ങളില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയതന്ത്ര പ്രതിനിധികളായ അവി ബെര്‍കോവിറ്റ്സ്, ബ്രയാന്‍ ഹുക്ക്, യു.എസ്. ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് ചീഫ് എക്സിക്യൂട്ടീവ് ആദം ബോഹ്ലര് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ സംഘത്തിലുണ്ടാവുമെന്നും വക്താവ് പറഞ്ഞു.
കൂടാതെ കുഷ്നര്‍ കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയതായും ഔദ്യോഗിക വക്താവ് അറിയിച്ചു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് ശ്രമം തുടരുന്നതിനിടയിലായിരുന്നു ഈ കൂടികാഴ്ച്ച.
ടെഹ്റാനില്‍ ഇറാന് ആണവ ശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദെയെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിനു ശേഷമാണ് കുഷ്നറുടെ യാത്രയന്നതും ശ്രേദ്ധയമാണ്.