ഈയുഗം ന്യൂസ്
November 29, 2020 Sunday 08:47:07pm
ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് സുപ്രധാന പ്രവാസി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഇപ്രാവശ്യം കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ ആയി നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഡിസംബർ 26 നായിരിക്കും തിരഞ്ഞെടുപ്പ്. 2021-2022 വർഷത്തേക്കായിരിക്കും പുതിയ കമ്മിറ്റികൾ നിലവിൽ വരിക.
ഓരോ സംഘടനയിലേക്കും പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ (മൂന്ന് പേർ), അസ്സോസിയേറ് സംഘടനകളുടെ പ്രതിനിധികൾ (മൂന്ന് പേർ) എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുക.
ഐ.ബി.പി.സി യിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവെച്ചതായും എംബസി അറിയിച്ചു. ഈ സംഘടനയുടെ പ്രവർത്തനവും ഘടനയും വിലയിരുത്താൻ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതായും എംബസി അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം 26 ന് തന്നെ പ്രഖ്യാപിക്കും. നോമിനേഷൻ നൽകാനുള്ള അവസാന തിയ്യതി ഡിസംബർ 13 ആണ്.