ഈയുഗം ന്യൂസ്
November  26, 2020   Thursday   12:42:56pm

news



whatsapp

ദോഹ: ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ടു ബഹ്‌റൈന്‍ ബോട്ടുകളെ ഖത്തർ തീര സംരക്ഷണ സേന തടഞ്ഞു. ഖത്തര്‍ തീരത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് 5.25 നോട്ടിക്കല്‍ മൈല്‍ അകലെ ഫാഷ്ത്ത് അല്‍ ദിബൽ ഭാഗത്തായാണ് ബോട്ടുകളെ കണ്ടെത്തിയത്.

ഉടന്‍ തന്നെ തീര സംരക്ഷണ സേന ബഹ്‌റൈനുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് ബോട്ടുകൾ തടഞ്ഞ് സേന ക്യാപ്റ്റനെ ചോദ്യം ചെയതു. ബോട്ടിലെ ഉപകരണങ്ങള്‍ തകരാറായതോടെ തീരവുമായുള്ള ബന്ധം നഷ്ടപ്പെട്ട് വഴി തെറ്റിയാണ് ഖത്തര്‍ തീരത്തെത്തിയതെന്ന് ബഹ്‌റൈനി ബോട്ടിന്റെ ക്യാപ്റ്റന്‍ പറഞ്ഞു.

ബഹ്‌റൈനുമായി ബന്ധപ്പെട്ട ശേഷം ബോട്ടുകൾ തിരിച്ചയച്ചു. ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ച നാവിക പരിശീലന കേന്ദ്രത്തിനു എതിര്‍വശത്തു വെച്ചാണ് ബോട്ടുകളെ കണ്ടെത്തിയത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം ഖത്തർ തങ്ങളുടെ ബോട്ടുകൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായി ബഹ്‌റൈൻ ആരോപിച്ചു. ഇതിനെതിരെ ജി.സി.സി യിൽ പരാതി നൽകുമെന്നും ബഹ്‌റൈൻ അറിയിച്ചു.

Comments


Page 1 of 0