// // // */ E-yugam


ഈയുഗം ന്യൂസ്
November  24, 2020   Tuesday   05:08:31pm

news



whatsapp

ദോഹ: ഒക്ടോബർ പകുതിയിൽ സീസണല്‍ ഇന്‍ഫ്ളുവന്‍സ കാമ്പയിൻ തുടങ്ങിയതിന് ശേഷം രാജ്യത്ത് 1,30,000 പേര്‍ക്ക് സൗജന്യമായി ഫ്ലൂ വാക്സിൻ നൽകിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നല്‍കിയതിന്റെ ഇരട്ടിയിലതികം ആളുകള്‍ക്കാണ് ഇത്തവണ വാക്സിന്‍ നല്‍കിയത്. എല്ലാ പ്രാഥമികാരോഗ്യ ക്ലിനിക്കുകളിലും, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും സ്വകാര്യ, അര്‍ദ്ധ സ്വകാര്യ ക്ലിനിക്കുകളിലും, ആശുപത്രികളിലും സൗജന്യ വാക്സിന്‍ ലഭ്യമാണ്.

നവംബറിൽ ഒരു ദിവസം 3,500 മുതല്‍ 4,000 വരെ ആളുകളാണ് വാക്സിന്‍ എടുക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഫ്ലൂ വാക്സിൻ എടുക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചിരുന്നു.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 50 ലധികം സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലും സൗജന്യമായി ഫ്ളൂ വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് സാംക്രമികരോഗ വകുപ്പ് മനേജര്‍ ഡോ ഹമദ് അല്‍ റൊമയ്ഹി പറഞ്ഞു.

വാക്സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കാന്‍ അദ്ദേഹം അവശ്യപെടുകയും ചെയ്തു.

Comments


Page 1 of 0