ഈയുഗം ന്യൂസ്
November 23, 2020 Monday 02:23:59pm
ദോഹ: നീണ്ട കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ശേഷം ഡ്രൈവിങ്ങ് സ്കൂളുകളില്‍ തിരക്ക് വർധിക്കുന്നു.
"കോവിഡ് കാരണം 50 ശതമാനം കപ്പാസിറ്റിയിൽ മാത്രമേ ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. കോവിഡ് വ്യാപനത്തിന് മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പലർക്കും ഇപ്പോഴും ട്രെയിനിങ് തുടങ്ങാൻ സാധിച്ചിട്ടില്ല," ഒരു പ്രമുഖ ഡ്രൈവിംഗ് സ്കൂൾ മാനേജർ ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞു.
മാസങ്ങളോളം നീണ്ട അടച്ചിടല്‍ കാരണം നൂറുകണക്കിന് ആളുകളാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളതെന്ന് ഗള്‍ഫ് ഡ്രൈവിംഗ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് അല്‍ സെയ്ന്‍ ഇബ്രാഹിം പറഞ്ഞു.
പരമാവധി ആളുകളെ ഉൾക്കൊള്ളിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
കൂടുതൽ ആളുകൾ രാജ്യത്ത് എത്തുന്നതോടെ ഡ്രൈവിംഗ് സ്‌കൂളുകളിൽ ക്യൂ വർധിക്കാനാണ് സാധ്യത.