ഈയുഗം ന്യൂസ്
November 22, 2020 Sunday 05:11:13pm
ദോഹ: സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന കൂടുകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സീബാസ് മത്സ്യം ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി ഖത്തറിലെ ഫിഷറീസ് കമ്പനിയായ സമക്ന അറിയിച്ചു.
ഇതുമൂലം പ്രോട്ടീന്‍ സമ്പുഷ്ടമായ മത്സ്യം വിപണിയില്‍ എത്തിക്കുന്നതിനും രാജ്യത്തെ മത്സ്യ ഉത്പാദന മേഖലയില്‍ സ്വയം പര്യാപ്തത വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
കൂടുകൾ ഉപയോഗിച്ച് മത്സ്യം ഉത്പാദിപ്പിക്കുന്ന ഖത്തറിലെയും മേഖലയിലെയും ആദ്യ സംരഭമാണിത്.
2019 തുടക്കത്തില്‍ ട്രയല്‍ ഓപ്പറേഷന്‍ ആരംഭിച്ചു. 2020 ജൂണില്‍ എട്ട് കൂടുകള്‍ സ്ഥാപിച്ചു. ഒരു വര്‍ഷം 2,000 ടണ്‍ സീബാസ് ഉത്പാദിപ്പിക്കാൻ ഇതുവഴി സാധിക്കും, കമ്പനി വ്യക്തമാക്കി.
റുവായിസ് മേഖലയുടെ വടക്കുകിഴക്കു ഭാഗത്തു തീരത്തുനിന്നും 50 കിലോമീറ്റര്‍ ദൂരെ സമുദ്രത്തിലാണ് സമക്ന ഫാം സ്ഥിതി ചെയ്യുന്നത്.