ഈയുഗം ന്യൂസ്
November 19, 2020 Thursday 06:11:03pm
ദോഹ: രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് ശ്രമങ്ങൾ വർധിക്കുന്നതായും പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്നും ഉരീദു മുന്നറിയിപ്പ് നൽകി.
"അടുത്ത കാലത്തു വ്യാജ ഇമെയിലുകളുടേയും വെബ്സൈറ്റുകളുടെയും എണ്ണത്തിൽ ഒരു വർദ്ധനവ് ഞങ്ങൾ കാണുന്നു. അതുകൊണ്ടു തന്നെ വ്യക്തിപരമായ വിവരങ്ങൾ ആരും ഷെയർ ചെയ്യരുത്," ഉരീദു ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇമെയില്‍ വഴിയോ വെബ്സൈറ്റിലെ പോപ്പ് അപ്പ് വിന്‍ഡോകളിലൂടെയോ വ്യക്തിഗത വിവരങ്ങള്‍ ഓരിക്കലും കമ്പനി ആവശ്യപ്പെടില്ലെന്നും ഉരീദു അറിയിച്ചു.
ഒ.ടി.പി. നമ്പര്‍, ബാങ്ക് കാര്‍ഡ് വിശദാംശങ്ങള്‍ ഒരു കാരണവശാലും നൽകരുത്. നൽകിയാൽ ഇത് ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കാനും ഇടപാട് നടത്താനുമാകുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.
സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്ന സാഹചര്യത്തില്‍ ഹോട്ട് ലൈന്‍ നമ്പറായ 111 ലോ ഔദ്യോഗിക ഇമെയില്‍ വിലാസമായ FraudControl@oredoo.qa വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉരീദു അഭ്യര്‍ത്ഥിച്ചു. 44141111 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാം.