ഈയുഗം ന്യൂസ്
November 19, 2020 Thursday 12:50:17pm
ദോഹ: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 132 പേർക്കെതിരെ കൂടി നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മൊത്തം ആയിരത്തിൽ അധികം പേർക്കെതിരെ ഇതേ കുറ്റത്തിന് നിയമ നടപടികൾ സ്വീകരിച്ചു.
കാറിൽ നാലിലധികം പേർ യാത്ര ചെയ്തതിന് പത്തു പേർക്കെതിരെ നടപടി എടുത്തതായും ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 208 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇവരിൽ 49 പേർ വിദേശത്തു നിന്നും വന്നവരാണ്.
ഖത്തറിൽ ഇതുവരെ 235 പേർ കൊറോണ ബാധിച്ചു മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,687 ടെസ്റ്റുകൾ നടത്തി.
കൊറോണ ബാധിച്ചു ഇപ്പോൾ 289 പേർ ആശുപത്രിയിലുണ്ട്.